ദോഹ: ലോകസിനിമകളുടെ മഹാകാഴ്ചയൊരുക്കുന്ന എട്ടാമത് അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 18 മുതൽ 23 വരെ നടക്കും. ഫെസ്റ്റിവൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയുമാണ്. കോവിഡ് സാഹചര്യത്തിൽ സിനിമ ആസ്വാദകർക്കായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ) സുരക്ഷിതമായ മേളയാണ് ഇത്തവണ ഒരുക്കുകയെന്ന് ഫെസ്റ്റിവൽ ഡയറക്ടറും ഡി.എഫ്.ഐ സി.ഇ.ഒയുമായ ഫത്മ ഹസൻ അൽറുമൈഹി പറഞ്ഞു. സൂമിലൂടെ നടന്ന മാധ്യമപ്രവർത്തകരുടെ േയാഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. യുവ ജൂറിമാരുടെ സുരക്ഷക്കും മറ്റുമായി ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഡി.എഫ്.ഐ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.
സ്കൂളുകളുമായും കോളജുകളുമായും ഇക്കാര്യത്തിൽ സഹകരിച്ച് പ്രവർത്തിക്കും. മേളയുമായ ബന്ധെപ്പട്ട ഗുണങ്ങൾ കുട്ടികളിലേക്കെത്തിക്കാനുള്ള പ്രയത്നവും നടക്കും.ഇത്തവണത്തെ ഫെസ്റ്റിവൽ ജൂറി പ്രോഗ്രാം ഓൺലൈനിലും ഓഫ്ലൈനിലുമായാണ് നടക്കുക. സിനിമ പ്രദർശനം കാണാനെത്തുന്നവരെ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശിപ്പിക്കുക. ഇഹ്തിറാസ് ആപിൽ പച്ച സ്റ്റാറ്റസ് വേണം. ശാരീരിക അകലം പാലിച്ച് ജൂറികൾക്കും സുഹൃത്തുക്കൾക്കും സിനിമകൾ ആസ്വദിക്കാനാകും. കുട്ടികളുെട വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സിനിമകൾ ഓൺലൈനിൽ കാണാനാകും. എന്നാൽ, നേരിട്ട് കതറായിൽ എത്തി സിനിമകൾ കാണാനാഗ്രഹിക്കുന്നവർക്കായി അതിനുള്ള സുരക്ഷിതമായ സൗകര്യങ്ങളുമുണ്ട്. എല്ലാ രക്ഷിതാക്കൾക്കും തങ്ങളുെട മക്കൾ കോവിഡിൽനിന്ന് സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പിക്കാനാകും. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അവർ പറഞ്ഞു.
ജൂറി അംഗങ്ങൾക്കും കാണാനും സംവദിക്കാനുമുള്ള 'ഓൺലൈൻ ജൂറോസ് ഹബ്' ആണ് ഇത്തവണത്തെ മെറ്റാരു പ്രത്യേകത. ജൂറി അംഗങ്ങൾക്ക് ഓൺലൈനിൽ സംവദിക്കാനും ഒത്തുകൂടാനുമുള്ള സൗകര്യമാണ് ഇതിലൂടെ സജ്ജമാവുക.ഇത്തവണ ജൂറി പ്രോഗ്രാമിലേക്കുള്ളവരുടെ പ്രായം എട്ടുമുതൽ 25വരെ ആക്കിയിട്ടുണ്ട്. നേരത്തേ ഇതു എട്ടു മുതൽ 21 ആയിരുന്നു.
ഇത്തവണ അജ്യാൽ മേളയുടെ ഭാഗമായി നടക്കുന്ന ജൂറി േപ്രാഗ്രാമിൽ 450നും 500നും ഇടയിൽ ജൂറോകൾ പങ്കെടുക്കും. ഫെസ്റ്റിവൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയാണ്. ക്യുറേറ്റഡ് ശിൽപശാലകൾ, ഫിലിം പ്രദർശനങ്ങൾ, ജൂറി ചർച്ചകൾ, ആഗോളതലത്തിലുള്ള പ്രമുഖ സിനിമാപ്രവർത്തകരുമായുള്ള ആശയസംവാദം, ചർച്ചകൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ നടക്കുക.
മൊഹാഖ് വിഭാഗത്തിൽ എട്ടു മുതൽ 12 വയസ്സുവരെയുള്ളവർ, ഹിലാൽ വിഭാഗത്തിൽ 13 മുതൽ 17 വയസ്സുവരെയുള്ളവർ, ബാദർ വിഭാഗത്തിൽ 18 മുതൽ 25 വയസ്സുവരെയുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അജ്യാൽ ജൂറി േപ്രാഗ്രാം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.