ദോഹ: ഓണനാളിൽ ഖത്തറിലെ പ്രവാസികൾക്കായി 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കളമത്സരത്തിന് ആവേശോജ്ജ്വല സമാപനം. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ നാലുപേർ വിജയികളായി. നൂറിലേറെ പേർ പങ്കെടുത്ത മത്സരത്തിൽനിന്ന് ഏറ്റവും മികച്ച 10 പൂക്കളങ്ങളാണ് ഫൈനൽ റൗണ്ടിലേക്ക് പരിഗണിച്ചത്. 'ഗൾഫ് മാധ്യമം ഖത്തർ' ഫേസ്ബുക് പേജ് വഴി വായനക്കാർക്കുകൂടി അഭിപ്രായം പങ്കുവെക്കാൻ അവസരം നൽകിക്കൊണ്ടായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്.
രജീഷ് രാജനും കുടുംബവും ഒരുക്കിയ പൂക്കളം ഒന്നാം സ്ഥാനം നേടി. തൃശൂർ മാള അഷ്ടമിച്ചിറ മാരേക്കാട് സ്വദേശിയായ രജീഷ് രാജൻ ദോഹയിൽ ഗൾഫ് ഏജൻസി കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുകയാണ്. ഭാര്യ ശ്രുതി, മകൻ ഹീരവ് എന്നിവർ കൂടി ചേർന്നായിരുന്നു പൂക്കളമൊരുക്കിയത്.
രാജേഷ് നായരും കുടുംബവും രണ്ടാം സ്ഥാനം നേടി. കോട്ടയം വൈക്കം സ്വദേശിയായ രാജേഷ് നായർ ദോഹ മതാർ ഖദീമിലാണ് താമസം. ഭാര്യ ബിജി, മക്കളായ പാർവതി, മുകുന്ദ് എന്നിവർ കൂടി പങ്കാളികളായാണ് പൂക്കളം ഒരുക്കിയത്.
മൂന്നാം സ്ഥാനം രണ്ടുപേർ പങ്കിട്ടു. കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ സേന്താഷ് ഒ.കെ, ഭാര്യ സ്വപ്ന സന്തോഷ്, മക്കളായ ആേശ്ലഷ സന്തോഷ്, അക്ഷയ സന്തോഷ് എന്നിവർ ഖറാഫയിലെ വീട്ടിൽ ഒരുക്കിയ പൂക്കളവും, മൻഹ മിനാർ, സ്വപ്ന രമേശ്, ആതിര, ഹയ സുബൈർ എന്നിവരും ഒരുക്കിയ പൂക്കളങ്ങളാണ് മൂന്നാം സ്ഥാനം പങ്കിട്ടത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഗൾഫ് മാധ്യമം ഖത്തർ ഓഫിസിൽ വിതരണം ചെയ്യും. അവസാന 10ൽ ഇടംപിടിച്ച മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.