ഖത്തർ റണ്ണിലേക്ക് രണ്ടാഴ്ച മാത്രം; രജിസ്ട്രേഷന് ഇതാണ് ബെസ്റ്റ് ടൈം

ദോ​ഹ: ഖ​ത്ത​റി​ലെ ഓ​ട്ട​ക്കാ​രു​ടെ ഉ​ത്സ​വ​മാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഖ​ത്ത​ർ റ​ൺ അ​ഞ്ചാം പ​തി​പ്പി​ലേ​ക്ക് ഇ​നി ര​ണ്ടാ​ഴ്ച​യു​ടെ മാ​ത്രം കാ​ത്തി​രി​പ്പ്. 60ഓ​ളം രാ​ജ്യ​ക്കാ​രും ആ​യി​ര​ത്തോ​ളം അ​ത്‍ല​റ്റു​ക​ളും മാ​റ്റു​ര​ക്കു​ന്ന ദീ​ർ​ഘ-​ഹ്ര​സ്വ​ദൂ​ര പോ​രാ​ട്ട​ത്തി​ന് ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് വ​മ്പ​ൻ ഓ​ഫ​റു​ക​ളു​മാ​യി മൂ​ന്നു ദി​ന​ങ്ങ​ൾ. ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 23ന് ​ന​ട​ക്കു​ന്ന ‘ഖ​ത്ത​ർ റ​ണ്ണി​ൽ’ വാ​രാ​ന്ത്യ ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. മു​തി​ർ​ന്ന​വ​ർ​ക്ക് 150ന് ​റി​യാ​ലി​ന് പ​ക​രം 125 റി​യാ​ലും, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 100 റി​യാ​ലി​ന് പ​ക​രം 75 റി​യാ​ലും, മി​നി കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ 100 റി​യാ​ലി​ന് പ​ക​രം 75 റി​യാ​ലി​നും ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ത്സ​രി​ക്കാം.

ഖ​ത്ത​റി​ലെ കാ​യി​ക പ്രേ​മി​ക​ൾ ഏ​റ്റെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​ഞ്ചാം പ​തി​പ്പി​നാ​ണ് ​ഇ​ത്ത​വ​ണ വേ​ദി​യൊ​രു​ക്കു​ന്ന​ത്. ദോ​ഹ എ​ക്സ്​​പോ വേ​ദി​യാ​യ അ​ൽ ബി​ദ പാ​ർ​ക്കി​ലെ മ​നോ​ഹ​ര​മാ​യ റേ​സി​ങ് ട്രാ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്. ന​സീം ഹെ​ൽ​ത്ത്​ കെ​യ​റാ​ണ്​ മ​ത്സ​ര​ത്തി​ന്റെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. ഖ​ത്ത​റി​ലെ പ്ര​മു​ഖ റേ​ഡി​യോ ​ശൃം​ഖ​ല​യാ​യ ഒ​ലീ​വ്​ സു​നോ റേ​ഡി​യോ പ​ങ്കാ​ളി​ക​ളാ​കും.

10 കി.​മീ​റ്റ​ർ, 5 കി.​മീ, 3 കി.​മീ, കു​ട്ടി​ക​ൾ​ക്കു​ള്ള 800 മീ​റ്റ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​പ​ൺ-​മാ​സ്​​റ്റേ​ഴ്​​സ്​ മ​ത്സ​ര​ങ്ങ​ളു​മു​ണ്ട്. ഫെ​ബ്രു​വ​രി 23 വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴ്​ മു​ത​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ഇ​ല​ക്​​ട്രോ​ണി​ക്​ ബി​ബ്, ജ​ഴ്​​സി എ​ന്നി​വ​യും മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ മെ​ഡ​ലും ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്ത്​ വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. ‘ഖ​ത്ത​ർ റ​ണ്ണി​ൽ’ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ‘ക്യൂ ​ടി​ക്ക​റ്റ്​​സ്​’ വ​ഴി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

Tags:    
News Summary - Gulf Madhyamam Qatar Run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.