ദോഹ: രാജ്യത്തിൻെറ കോവിഡ്വിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരെ ആദരിക്കാനായി 'ഗൾഫ് മാധ്യമം' അവസരമൊരുക്കുന്നു. മഹാമാരിയിൽനിന്ന് ഖത്തർ പതിയെ മുക്തമാവുന്ന സന്ദർഭത്തിലാണിത്. സ്വജീവനും ആരോഗ്യത്തിനുമപ്പുറം അപരൻെറ സൗഖ്യത്തിനായി ആരോഗ്യപ്രവർത്തകർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. അവരെ ഓർക്കാനും ആദരിക്കാനുമാണ് 'ഗൾഫ് മാധ്യമം' അവസരമൊരുക്കുന്നത്.
ആേരാഗ്യപ്രവർത്തകർക്കും സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇതിലൂടെ ആശംസകളും ആദരവും അർപ്പിക്കാം. ആഗസ്റ്റ് 26ന് 'സല്യൂട്ട് ദ ഹീറോസ്' എന്ന പ്രത്യേക പതിപ്പ് പുറത്തിറക്കും. ഇതിലൂടെ നിങ്ങൾക്കും നിങ്ങളുെട സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഫോട്ടോ ഉൾപ്പെടുന്ന ആശംസകൾ കൈമാറാം. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമടക്കം 'സല്യൂട്ട് ദ ഹീറോസ്' പതിപ്പിലൂടെ ആശംസകൾ കൈമാറാനാകും. കൂടുതൽ വിവരങ്ങൾക്ക് 55373946 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.