ദോഹ: ഖത്തറിലെ ഇന്ത്യൻ വനിത രത്നങ്ങൾക്കുള്ള ആദരവായി ‘ഗൾഫ് മാധ്യമം’ നൽകുന്ന ‘ഷി ക്യു എക്സലൻസ്’ പുരസ്കാരത്തിനുള്ള നാമനിർദേശ നടപടികൾ വെള്ളിയാഴ്ച അവസാനിക്കുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച്, ഖത്തറിലെ പ്രവാസി സമൂഹം ഏറ്റെടുത്ത പ്രഥമ ഷി ക്യൂ എക്സലൻസ്’ അവാർഡ് കൂടുതൽ മോടിയോടെയാണ് ഇത്തവണയെത്തുന്നത്. ജൂലൈ 20ന് ആരംഭിച്ച നാമനിർദേശ നടപടികൾ സെപ്റ്റംബർ ഒന്ന് രാത്രിയോടെ അവസാനിക്കും. ഫീൽഡ്, ഓപൺ വിഭാഗങ്ങളിലായി 11 കാറ്റഗറികളിൽ ഇതിനകം ആയിരത്തോളം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു. കൂടുതൽ കാറ്റഗറികളെ ഉൾപ്പെടുത്തിയും, അറബ് വനിതകളെ പരിഗണിച്ചുമാണ് മികവോടെ ‘ഷി ക്യൂ എക്സലൻസ്’ രണ്ടാം പതിപ്പ് എത്തുന്നത്.
വേനലവധി കഴിഞ്ഞ പ്രവാസികൾ തിരികെയെത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കാറ്റഗറികളിലേക്കുള്ള നാമനിർദേശ നടപടികൾ കൂടുതൽ സജീവമായി. ഇന്ത്യക്കാരായ പ്രവാസി വനിതകൾക്ക് പുറമെ, ചില വിഭാഗങ്ങളിൽ സ്വദേശികളും മറ്റു രാജ്യക്കാരും ഉൾെപ്പടെ ഖത്തറിൽ നിന്നുള്ളവരെയും അവാർഡിനായി പരിഗണിക്കുന്നുണ്ട്. പ്രവാസികൾക്കിടയിൽ ക്ഷേമപ്രവർത്തനങ്ങളിലും മറ്റും സജീവമായ വനിത കൂട്ടായ്മകളെയും ഷി ക്യൂ പുരസ്കാരം നൽകി ആദരിക്കും.
നാമനിർദേശമായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചത്, വ്യക്തികളുടെ മികവും നേട്ടങ്ങളും വിദഗ്ധർ അടങ്ങിയ പാനൽ വിലയിരുത്തിയ ശേഷം, ഓരോ വിഭാഗങ്ങളിലെയും ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചാവും വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഫൈനലിസ്റ്റുകളിൽ നിന്ന് ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് അടുത്ത ഘട്ടം. സെപ്റ്റംബർ രണ്ടാം വാരത്തോടെ ഓൺലൈൻ വോട്ടെടുപ്പ് തുടങ്ങും. സെപ്റ്റംബർ അവസാനം ദോഹയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ‘ഷി ക്യൂ എക്സലൻസ് 2023’ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.
ഫീൽഡ് കാറ്റഗറി
ഓപൺ കാറ്റഗറി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.