ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​​റേ​ഷ​ൻ ക്യു.​ആ​ർ.​ഐ​യി​ലെ ആ​ന്റി ഗ്രാ​വി​റ്റി ട്രെ​ഡ്മി​ൽ

ദോ​ഹ: ഭൂ​ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ട്​ പ​രി​ശീ​ല​നം സാ​ധ്യ​മാ​ക്കു​ന്ന ‘ആ​ന്റി ഗ്രാ​വി​റ്റി ട്രെ​ഡ്​​മി​ൽ’ അ​വ​ത​രി​പ്പി​ച്ച്​ ​ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ലു​ള്ള ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് (ക്യു.​ആ​ർ.​ഐ) പേ​ശീ-​അ​സ്ഥി സം​ബ​ന്ധ​മാ​യ (മ​സ്‌​കു​ലോ​സ്‌​കെ​ലെ​റ്റ​ൽ) രോ​ഗി​ക​ൾ​ക്കാ​യി ആ​ന്റി ഗ്രാ​വി​റ്റി ട്രെ​ഡ്മി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ച​ല​ന സ​മ​യ​ത്ത് ശ​രീ​ര​ഭാ​രം കു​റ​ക്കു​ന്ന​തി​ന് നൂ​ത​ന​മാ​യ എ​യ​ർ പ്ര​ഷ​ർ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ആ​ന്റി ഗ്രാ​വി​റ്റി ട്രെ​ഡ്മി​ൽ, മ​സ്‌​കു​ലോ​സ്‌​കെ​ലെ​റ്റ​ൽ അ​വ​സ്ഥ​ക​ളും മ​റ്റു ച​ല​ന​സം​ബ​ന്ധ​മാ​യ വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്ക​ൽ എ​ളു​പ്പ​മാ​ക്കും.

രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​ക്രി​യ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും, ഇ​ത് രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സാ​ന്ത​രീ​ക്ഷം ന​ൽ​കു​ന്നു​വെ​ന്നും എ​ച്ച്.​എം.​സി കോ​ർ​പ​റേ​റ്റ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ തെ​റ​പ്പി സ​ർ​വി​സ് മേ​ധാ​വി ഡോ. ​ഹ​നാ​ദി അ​ൽ ഹ​മ​ദ് പ​റ​ഞ്ഞു.

ഡി​ഫ​റ​ൻ​ഷ്യ​ൽ എ​യ​ർ പ്ര​ഷ​ർ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​മ്പോ​ഴോ ഓ​ടു​മ്പോ​ഴോ രോ​ഗി​യു​ടെ ശ​രീ​ര ഭാ​ര​ത്തി​ന്റെ അ​ള​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് ആ​ന്റി​ ഗ്രാ​വി​റ്റി ട്രെ​ഡ്മി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൂ​ർ​ണ​ഭാ​രം വ​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ടേ​റി​യ ച​ല​ന​ങ്ങ​ൾ ആ​യാ​സ​ത്തോ​ടെ ചെ​യ്യാ​ൻ അ​വ​രെ ഇ​ത് സ​ഹാ​യി​ക്കും. 

Tags:    
News Summary - HMC with Anti-Gravity Treadmill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.