ദോഹ: പത്തു ദിവസത്തിലേറെ നീണ്ട അവധിക്കാലത്തിനു ശേഷം ഖത്തറിൽ സർക്കാർ, സ്വകാര്യ സ്കൂളുകൾ വീണ്ടും അധ്യയനത്തിരക്കിലേക്ക്. സർക്കാർ സ്കൂളുകൾ തിങ്കളാഴ്ച അധ്യയനം തുടങ്ങും. വിവിധ ഇന്ത്യൻ സ്കൂളുകളിലും ഇന്നു തന്നെയാണ് ക്ലാസുകൾ പുനരാരംഭിക്കുക. ഏതാനും സ്കൂളുകളിൽ കഴിഞ്ഞ ദിവസം ക്ലാസുകൾ തുടങ്ങിയിരുന്നു.
3.80 ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ 1122 സ്കൂളുകളിലേക്കും കിന്റർ ഗാർട്ടനുകളിലേക്കുമായി ശൈത്യകാല ഇടവേളക്കിടെ തിരിച്ചെത്തുന്നത്. അധ്യാപകരും ഓഫിസ് ജീവനക്കാരും കഴിഞ്ഞ ദിവസം തന്നെ സ്കൂളുകളിലെത്തി. ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലെത്തിയും കുടുംബത്തിനൊപ്പം ചെലവഴിച്ചുമാണ് പ്രവാസികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.