ദോഹ: കുടുംബ പാർപ്പിട മേഖലയിൽ നിന്നും തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി ശമാൽ മുനിസിപ്പാലിറ്റിയിൽ തൊഴിലാളികൾ താമസിക്കുന്ന 26 കേന്ദ്രങ്ങൾ അധികൃതർ ഒഴിപ്പിച്ചു. മാർച്ച് 12നും ജൂൺ 30നും ഇടയിൽ നടത്തിയ പരിശോധന കാമ്പയിനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.കുടുംബ പാർപ്പിട മേഖലയിലുള്ള തൊഴിലാളി താമസകേന്ദ്രങ്ങളിൽ ഒരു വീട്ടിൽ അഞ്ചിൽ കൂടുതൽ പേർ താമസിച്ചാൽ നിയമലംഘനമാണെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.
2010ലെ 15ാം നമ്പർ നിയമം, 2019ലെ 22ാം നമ്പർ ഭേദഗതി നിയമം എന്നിവ പ്രകാരം കുടുംബ പാർപ്പിടങ്ങളിൽ ഒരാൾ ഒറ്റക്ക് താമസിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നുണ്ട്.
അതേസമയം, കുടുംബ പാർപ്പിട മേഖലയിൽ താമസിക്കുന്ന സ്ത്രീ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഗാർഹിക തൊഴിലാളികളുടെയും വീടുകളെയും താമസകേന്ദ്രങ്ങളെയും നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.റുവൈസ്, ശമാൽ, അബു ദലുഫ് മേഖലകളിൽ നടത്തിയ പരിശോധനകളിൽ റുവൈസിൽനിന്ന് അഞ്ചും ശമാലിൽനിന്ന് 20ഉം വീടുകളാണ് ഒഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.