ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റത്തവണഉപയോഗിക്കാൻ മാത്രം സാധിക്കുന്ന കൈയ്യുറകളുമാ യി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം നിർദേശങ്ങൾ പുറത്തിറക്കി. കൈയുറകൾ ധരിക്കുന്നതിലൂടെ മാത്രം കോവിഡ ിൽ നിന്ന് സംരക്ഷണം ലഭിക്കില്ലെന്നും അധികൃതർ പറയുന്നു.
കൈയുറകൾ മാത്രം രക്ഷ തരില്ല
- ചുരുങ്ങിയത് 20 സെക്കൻഡെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ ഇടക്കിടെ വൃത്തിയാക്കു ന്നത് കൈയുറ ധരിക്കുന്നതിനേക്കാൾ കൂടുതൽ സംരക്ഷണം നൽകും.
- കൈയുറ ധരിച്ച ശേഷവും കൊറോണ വൈറസ് ബാധയുള്ള പ്രതലങ ്ങളിൽ സ്പർശിക്കുകയും പിന്നീട് കണ്ണ്, വായ, മൂക്ക് എന്നിവയിൽ തൊട്ടാലും കോവിഡ്–19 ബാധയേൽക്കാനിടയുണ്ട്.
എപ്പോഴൊക്കെ കൈയുറകൾ?
- പൊതുശുചീകരണം, അണുനശീകരണം പോലുള്ള ചെയ്യുമ്പോൾ, വീട്ടു ജോലികൾ ചെയ്യുമ്പോൾ
- കോവിഡ്–19 ബാധയുണ്ടെന്ന് സംശയിക്കുന്ന വ്യക്തിക്ക് നേരിട്ട് പരിചരണം നൽകുമ്പോൾ, അവരുടെ വസ്ത്രങ്ങൾ അലക്കുമ്പോഴും മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും കൈയുറകൾ ധരിക്കണം.
കൈയുറകൾ സുരക്ഷിതമായാണോ ഉപയോഗിക്കുന്നത്?
- കൈയുറ ധരിക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുക.
- ഓരോ ഉപയോഗത്തിന് ശേഷവും കൈയുറകൾ നീക്കം ചെയ്യണം.
- കൈയുറകൾ കീറുകയോ മലിനമാകുകയോ ചെയ്താലും ഉപേക്ഷിക്കുക.
- ഡിസ്പോസിബിൾ കൈയുറകൾ ഒരിക്കലും കഴുകുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക.
- വൈറസ് ബാധയേറ്റ പ്രതലങ്ങളിൽനിന്നും വസ്തുക്കളിൽനിന്നും സംരക്ഷിക്കുന്നതിന് കൈയുറകൾക്കാകും. എന്നാൽ ഒരു തവണ വൈറസ് പോലെയുള്ള അണുക്കൾ വന്ന് മലിനപ്പെട്ടാൽ ഉടൻ ഉപേക്ഷിക്കുക. അല്ലാത്തപക്ഷം അതൊരു അണുവാഹിനി ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.