ദോഹ: ആഗസ്റ്റ് മാസത്തിൽ ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ 138.3 ശതമാനം വർധന രേഖപ്പെടുത്തിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ). പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് മാസത്തിൽ ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണം 1,48,000 കവിഞ്ഞ് മുൻ വർഷത്തേക്കാൾ 138.3 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ സന്ദർശകരിൽ ഏറ്റവും കൂടുതൽ പേരും ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്, 59 ശതമാനം.
സന്ദർശകരിൽ 50 ശതമാനം പേരും എത്തിയത് വ്യോമമാർഗമാണെന്നും പി.എസ്.എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ഈ വർഷം ആഗസ്റ്റിൽ ആകെ 8830 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ മുൻമാസത്തെക്കാൾ 50.3 ശതമാനം വർധനയും പ്രതിവർഷ കണക്കുകളിൽ 26.4 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.