ദോഹ: നിങ്ങളുടെ ബന്ധുക്കളും കൂട്ടുകാരും കോവിഡ് ബാധിച്ച് ചികിത്സയിലാണോ? അവരുടെ ആരോഗ്യവിവരം അറിയാതെ പ്രയാസപ്പെടുകയാണോ നിങ്ങൾ? എങ്കിൽ ഇതാ ചികിത്സിയിലുള്ള രോഗികളുടെ വിവരങ്ങൾ അറിയാനുള്ള പ്രത്യേക ഫോൺ നമ്പറുകൾ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) തയാറാക്കിയിരിക്കുന്നു. കോവിഡ് രോഗികളുടെ എല്ലാ വിവരങ്ങളും ഈനമ്പറുകളിലൂടെ അറിയാനാകും. എല്ലാ കോവിഡ് ആശുപത്രികളിലെയും പ്രത്യേക ഫോൺ നമ്പറുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
.ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുകയാണ്. ഏത് സാഹചര്യം നേരിടാനും ആരോഗ്യമേഖല സജ്ജമാണ്. ഹസം മിബൈരീക് ജനറൽ ആശുപത്രിയിലെ പുതിയ കോവിഡ് ഫീൽഡ് ആശുപത്രിയിലെ രണ്ടാംഘട്ട നവീകരണം പൂർത്തിയായി ഇതിനകം തുറന്നുകൊടുത്തിട്ടുണ്ട്. രോഗികൾക്ക് ആവശ്യമായ ബെഡുകളുടെ എണ്ണം വർധിപ്പിച്ച് നൂറു കിടക്കകൾ ആക്കിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് മാത്രമായുള്ള ആശുപത്രിയാണിത്. അൽവക്റ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. കോവിഡ് രോഗികളുടെ ചികിത്സക്കായി ആശുപത്രികളുടെ ശേഷി ഉയർത്തുന്നതിെൻറ ഭാഗമായാണ് അൽവക്റ കോവിഡ് രോഗികൾക്ക് മാത്രമായി മാറ്റിയിരിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ആശുപത്രികളിലെ ഏറ്റവും വലിയ ആശുപത്രിയാണ് അൽവക്റയിലേത്. കോവിഡ് ചികിത്സക്ക് മാത്രമായി നിലവിൽ ഖത്തറിൽ ഏഴ് ആശുപത്രികൾ ആണുള്ളത്.
ദേശീയ കോവിഡ് ഹെൽപ്ലൈൻ നമ്പറായ 16000 എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. മാനസിക പ്രയാസമനുഭവിക്കുന്നവർക്ക് മാനസികാരോഗ്യവിദഗ്ധരുെട സേവനമടക്കം ഈ നമ്പറിലൂടെ ലഭ്യമാകും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കും രാവിലെ 7 മുതൽ വൈകീട്ട് മൂന്നുവരെ എച്ച്.എം.സിയുടെ എമർജൻസി കൺസൽട്ടേഷൻ സർവിസ് നമ്പറായ 16000ൽ ബന്ധപ്പെടാം. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ അടിയന്തര സേവന വിഭാഗത്തിെൻറ 999 നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഇതിൽ വിളിച്ചാൽ ആംബുലൻസ് അടക്കമുള്ളവയുടെ സേവനം ലഭിക്കും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി പി.എച്ച്.സി.സിക്ക് കീഴിലുള്ള എട്ട് അടിയന്തര ചികിത്സ കേന്ദ്രങ്ങളിലും ബന്ധപ്പെടാവുന്നതാണ്. മുഐദർ, റൗദത് അൽ ഖൈൽ, ഗറാഫ, അൽ കഅ്ബാൻ, അൽ ശഹാനിയ, അൽ റുവൈസ്, ഉം സലാൽ, അബൂ ബകർ അൽ സിദ്ദീഖ് ഹെൽത്ത് സെൻററുകളിലാണ് നിലവിൽ അടിയന്തര സേവനങ്ങൾ ഉള്ളത്.
• അൽവക്റ ആശുപത്രി പ്രധാന നമ്പർ: 40115060.
• ഹസം മിബൈരീക് ജനറൽ ആശുപത്രി: 4024 0222
• ക്യൂബൻ ആശുപത്രി: 4015 7777
• സർജിക്കൽ സ്പെഷാലിറ്റി സെൻറർ: 4439 6762
• മിസൈദ് ആശുപത്രി: 3305 6541
• റാസ്ലഫാൻ ആശുപത്രി: 6613 0897
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.