ഐ.സി.ബി.എഫ് നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയ ലേബർ ക്യാമ്പിൽ പെരുന്നാൾ വിഭവങ്ങളെത്തിച്ചപ്പോൾ
ദോഹ: ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്കൊപ്പം പെരുന്നാളാഘോഷിച്ച് ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്). ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ ക്യാമ്പുകളിലെത്തിയായിരുന്നു സ്നേഹവും കരുതലും പങ്കുവെച്ച് ഐ.സി.ബി.എഫ് നേതൃത്വത്തിൽ പെരുന്നാൾ ആഘോഷിച്ചത്.
പെരുന്നാൾ ദിനം രാവിലെ സ്ട്രീറ്റ് നമ്പർ 13ലെ ലേബർ ക്യാമ്പിൽ പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച ആഘോഷങ്ങൾ, സ്ട്രീറ്റ് നമ്പർ 36ലെ മറ്റൊരു ക്യാമ്പിൽ ഉച്ചഭക്ഷണത്തോടെയാണ് സമാപിച്ചത്. പെരുന്നാളിന്റെ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ സമ്മാനിച്ചായിരുന്നു ആഘോഷം. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, കുൽവീന്ദർ സിങ് തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കുചേർന്നു. ആഘോഷങ്ങൾക്ക് സഹകരണവുമായി ആർ.ജെ അപ്പുണ്ണിയുടെ നേതൃത്വത്തിലുള്ള റേഡിയോ സുനോ ടീമും ഐ.സി.ബി.എഫ് ഭാരവാഹികൾക്കൊപ്പം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.