ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണി റ്റി ബെനവലന്റ് ഫോറത്തിന്റെ ഐസിബിഎഫ് ദിനാഘോഷത്തില്‍ സാമൂഹ്യസേവന പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് മുഖ്യാതിഥിയായിരുന്നു. ഐസിബിഎഫ് സ്ഥാപക പ്രസിഡന്റ് എം. കഞ്ചാനിയുടെ പേരിലുള്ള ഐ.സി.ബി.എഫ് കഞ്ചാനീ പുരസ്കാരത്തിന് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് അര്‍ഹനായി. മുന്‍പ്രസിഡന്റ് കെ.പി. അബ്ദുല്‍ ഹമീദിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടും ബത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ കെ.പി. അബ്ദുല്‍ ഹമീദ് മെമ്മോറിയല്‍ സോഷ്യന്‍ സര്‍വീസ് അവാര്‍ഡ് അഡ്വ. നിസാര്‍ കൊച്ചേരിക്ക് ലഭിച്ചു. എ.കെ. ഉസ്മാന്, കരീം അബ്ദുല്ല എന്നിവര്‍ക്കാണ് ദീര്‍ഘകാല സേവനത്തിനുള്ള പുരസ്കാരം. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്തയെ അംബാസഡര്‍ പി.കുമരന് ആദരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് ഡോ.രാജീവ് ശര്‍മ്മ, ഡോ.കെ.എം.ബഹാവുദ്ദീന്‍, ഡോ. ഉമ പാണ്ഡ്യന്, ഖാലിദ് ഹൊയിലാത്ത്, കെ.കെ.ശങ്കരന് എന്നിവരും അപ്രീസിയേഷന്‍ അവാര്‍ഡിന് അല്അബീര് മെഡിക്കല്‍ സെന്റര്‍, അല്‍സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, വെല്‍കെയര്‍ ഗ്രൂപ്പ്, ഇമാറ ഹെല്‍ത്ത് സെന്റര്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍ എന്നി വയും അന്ജന്കുമാര് ഗാംഗുലിയും അര്‍ഹരായി. ഐസിബിഎഫ് കോര്‍ഡിനേറ്റിങ് ഓഫീസറും ഇന്ത്യന്‍ എം ബസി ഫസ്റ്റ് സെക്രട്ടറിയുമായ എസ്ആര്‍എച്ച് ഫഹ്മി എന്നിവർ പങ്കെടുത്തു. ബോ ളിവുഡ് നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതപരിപാടിയും അരങ്ങേറി. ഐസിബിഎഫ് പ്രസി ഡന്റ് പി.എന്‍. ബാബുരാജന് സ്വാഗതം പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ മഹേഷ് ഗൗഡ, അവിനാശ് ഗെയ്ക്ക്വാദ്, സുബ്രമണ്യ ഹെബ്ബഗ്ലു, സന്തോഷ് കുമാര്‍ പിള്ളെ, ജുട്ടാസ് പോള്‍, രജ്ഞനി മൂര്‍ത്തി, സെന്തില്‍ അഗസ്ത്വീശ്വരന്, മുന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സമീര്‍ ഹസന് മൂസ, മാലാ കൃഷ്ണന് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.