ദോഹ: ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് സൈക്കിൽ സവാരി നടത്തുന്ന മലയാളി സാഹസിക യാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് ഖത്തറിലെ ഇന്ത്യൻഎംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ആഗസ്റ്റ് 15ന് തിരുവനന്തപുരത്തു നിന്നും പര്യടനത്തിനിറങ്ങിയ ഫായിസ് നവംബർ ഒന്നിനാണ് അബു സംറ അതിർത്തി കടന്ന ഖത്തറിലേക്ക് പ്രവേശിക്കുന്ന ആദ്യ ഹയ്യാ കാർഡ് യാത്രികനായി ദോഹയിലെത്തിയത്.
തുടർന്ന് ഏഴു ദിവസത്തെ ഖത്തർ പര്യടനം പൂർത്തിയാക്കി സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായാണ് ഐ.സി.സി നേതൃത്വത്തിൽ കമ്യുണിറ്റി അംഗങ്ങൾ സ്വീകരണം നൽകിയത്.
ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, എ.പി മണികണ്ഠൻ, ഷൈനി കബീർ, വിനോദ് നായർ, കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.