ഖത്തർ-ജി.സി.സി പൗരന്മാരുടെ യാത്രക്ക് ഇനി ഐ.ഡി മതി

കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയിരുന്നു

ദോഹ: ഖത്തർ പൗരന്മാർക്കും മറ്റ് ജി.സി.സി പൗരന്മാർക്കും സ്വന്തം രാജ്യങ്ങളിലെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിൽ യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന നിയമം കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയശേഷമാണ് ഏപ്രിൽ 29 മുതൽ പുനസ്ഥാപിച്ചത്. ഇതു പ്രകാരം ഖത്തർ പൗരന്മാർക്ക് പാസ്പോർട്ടിന് പകരം ക്യൂ.ഐ.ഡി ഉപയോഗിച്ച് ഇതര ഗൾഫ് രാജ്യങ്ങളിൽ സഞ്ചരിക്കാം. അതേസമയം, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഖത്തര്‍ പൗരന്മാര്‍ അവര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ യാത്രാനിർദേശങ്ങൾ പൂര്‍ത്തിയാക്കണം.

ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ പൗരന്മാർക്ക് വിസയില്ലാതെതന്നെ ഖത്തറിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. ഇതോടെ, പാസ്പോർട്ടിന് പകരം തങ്ങളുടെ രാജ്യത്തെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുതന്നെ ഇവർക്ക് ഖത്തറിൽ സഞ്ചരിക്കാം. 

Tags:    
News Summary - ID is now sufficient for the journey of Qatari-GCC citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.