ഐഡിയൽ ഇന്ത്യൻ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് ഡോ. എം.പി. ഹസൻ കുഞ്ഞി ദേശീയപതാക ഉയർത്തുന്നു

ഐഡിയൽ സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞു എം.പി ദേശീയ പതാക ഉയർത്തി. രാവിലെ എട്ടുമണിയോടെ നടന്ന ചടങ്ങിൽ ദേശീയ ഗാനാലാപനത്തോടെയായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തുടക്കം. സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബ്, വിവിധ സെക്ഷൻ മേധാവികൾ, വകുപ്പ് മേധാവികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരും പ​ങ്കെടുത്തു.

ഡോ. ഹസൻ കുഞ്ഞി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്ര സ്വാതന്ത്ര്യത്തിനായി ​പൊരുതിയ ധീരദേശാഭിമാനികളുടെ ​ജീവത്യാഗത്തെ കുറിച്ചും, അവരുടെ ത്യാഗങ്ങളെ സ്മരിക്കുകയും വിലമതിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബും സംസാരിച്ചു.

Tags:    
News Summary - ideal school independence day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT