ദോഹ: അനധികൃതമായി നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തിയ ഏഷ്യൻ വംശജൻ അറസ്റ്റിൽ. ആവശ്യമായ ലൈസൻസ് ഇല്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കുകയും നിരവധി സാമ്പത്തിക ഇടപാടുകൾ നടത്തുകയും കള്ളപ്പണ ഇടപാടിൽ പങ്കാളിയാവുകയും ചെയ്ത കുറ്റങ്ങളുടെ പേരിലാണ് ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യം തടയുന്ന സംഘം യുവാവിെന അറസ്റ്റു ചെയ്തത്. ഇയാളിൽനിന്ന് നിരവധി ആഡംബര വാഹനങ്ങൾ, വിവിധ നിക്ഷേപങ്ങളുടെ രേഖകൾ, ഖത്തറിെൻറയും വിദേശ രാജ്യങ്ങളുടെയും കറൻസികൾ, ആഡംബര വസ്തുക്കൾ എന്നിവ പിടികൂടി. കുറ്റവാളിയുടെയും പിടിച്ചെടുത്ത വസ്തുക്കളുടെയും ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്ന് ലൈസൻസ് ഇല്ലാതെയാണ് നിക്ഷേപങ്ങളും വൻ സാമ്പത്തിക ഇടപാടുകളും നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന് അറസ്റ്റിനും റെയ്ഡിനുമുള്ള വാറൻറ് നേടിയതിനുശേഷമാണ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്വവസതിയില്‍നിന്ന് ഇയാളെ അറസ്റ്റു ചെയ്തത്്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിനു പുറമേ, ലൈസന്‍സുകളില്ലാതെ സാമ്പത്തിക, ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കും. അത്യാഡംബര കാറുകൾ, ബൈക്കുകൾ, വിലകൂടിയ വാച്ചുകൾ, ആഭരണങ്ങൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.