ദോഹ: ജൂലൈയിലെ ശക്തമായ ചൂടിനൊടുവിൽ ഒരു ദിനം മഴപെയ്തെങ്കിലും ചൂടിൽ വലിയ ആശ്വാസമുണ്ടാവില്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. ആഗസ്റ്റിലെ വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കി.
വരും ദിനങ്ങളിൽ അന്തരീക്ഷം ഈര്‍പ്പം നിറഞ്ഞതായിരിക്കും. ഒപ്പം ചൂടും കൂടും. കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ലെന്നും അറിയിച്ചു. ശരാശരി പ്രതിദിന താപനില 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ഈ കാലയളവില്‍ കാറ്റ് കിഴക്ക് ദിശയിലേക്കാണ് വീശുന്നത്. രാജ്യത്ത് ആഗസ്റ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1971-ല്‍ 22.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഏറ്റവും ചൂടേറിയ താപനില 2002ലെ 48.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ചൊവ്വാഴ്ച 44 ഡിഗ്രി വരെ ചൂട് റിപ്പോർട്ട് ചെയ്തിരുന്നു. ദോഹയിൽ 38 ഡിഗ്രിയായിരുന്നു കൂടിയ താപനില. ബുധനാഴ്ച ദോഹയിൽ 40 ഡിഗ്രിയും അബൂ സംറയിൽ 44ഡിഗ്രിയും അടയാളപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.