ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാര്‍ട്സ് ലാന്‍ഡ് കണ്ണൂര്‍ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കെ.എൽ 18 ജേതാക്കളായി. ലുസൈലിലെ ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വാസ്പാ ഖത്തറിനെ തോൽപിച്ചാണ് കെ.എൻ 18 കിരീടം ചൂടിയത്. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അൻവർ സാദത്തും കണ്ണൂർ ജില്ല പ്രസിഡന്റ് ശ്രീരാജ് എം.പിയും ചേർന്ന് വിജയികൾക്ക് ട്രോഫി കൈമാറി. പ്രൈസ് മണി ഖത്തർ ഡൊമസ്റ്റിക് ക്രിക്കറ്റ് അസോസിയേഷൻ മേധാവി ഗുൽ ഖാൻ കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഐ.എസ്.സി പ്രതിനിധി കെ.വി. ബോബനും കൈമാറി. ക്രിക്കറ്റ് പ്രേമികളുടെ വോട്ടിങ്ങിലൂടെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി 'പോപുലർ ടീം' അവാർഡ് മട്ടന്നൂർ ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കി. ഐ.സി.സി പ്രസിഡന്റ് ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി നടന്നുവന്ന ടൂർണമെന്റിൽ 16 ടീമുകളാണ് മാറ്റുരച്ചത്. ഇന്‍കാസ് കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രസിഡന്റ് ശ്രീരാജ്, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്, സ്പോര്‍ട്സ് സെക്രട്ടറി മുഹമ്മദ് എടയന്നൂര്‍, ടൂർണമെന്റ് കൺവീനർ ശിവാനന്ദന് കൈതേരി, സുരേഷ് കരിയാട്, നിഹാസ് കോടിയേരി, നിയാസ് ചെരിപ്പത്ത്, മുബാറക് അബ്ദുൽ അഹദ്, അനീഷ് ബാബു, ഷമീര്‍ മട്ടന്നൂര്‍, ശ്രീലേഷ്, നിയാസ് ചിറ്റാലിക്കല്‍, അഭിഷേക് മാവിലായി, ആഷിഫ്, സഫീര്‍ കരിയാട്, സന്തോഷ് ജോസഫ്, ജംനാസ് മാലൂര്‍, റഷീദ് കടവത്തൂര്‍, പ്രശോഭ് നമ്പ്യാര്‍, നിയാദ്, ഷന്‍ഫീര്‍ പാറാട്, അബ്ദുസ്സലാം, മാലി മെരുവമ്പായി, സുലൈമാൻ, സിതിന്, ഷിനോഫ്, ബാബുരാജ്, നിയാസ് മരക്കാര്‍, ജാഫർ കതിരൂർ, ജിജിത്ത്, ജോസ്ബിന്‍, അഷ്റഫ്, അനു ജോസഫ്, നഹാദ്, ആസിഫ് ഹാഷ്മി, സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.