ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി

നാഷണൽ ലൈബ്രറി ഒൺലൈൻ ഉപയോക്താക്കളിൽ വർധനവ്

ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലെ ഖത്തർ നാഷണൽ ലൈബ്രറി (ക്യു.എൻ.എൽ)യുടെ ഒൺലൈൻ ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനവ്. സൗജന്യമായി ഒൺലൈൻ റിസോഴ്സ് നൽകുന്നതിലും ഖത്തർ നാഷനൽ ലൈബ്രറി മറ്റു സ്ഥാപനങ്ങളേക്കാൾ ഒരുപടി മുന്നിലാണ് കണക്കുകൾ സൂചിപ്പിക്കുന്നു.

2017ൽ ആരംഭിച്ചത് മുതൽ ലൈബ്രറിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചവരുടെ എണ്ണം 64 ദശലക്ഷം പിന്നിട്ടു. അതോടൊപ്പം സർക്കാർ സ്ഥാപനങ്ങൾ, പൗരന്മാർ, മ്യൂസിയങ്ങൾ, അന്താരാഷ്ട്ര സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവക്കായുള്ള ഡിജിറ്റൈസേഷൻ പദ്ധതികളുടെ പ്രവർത്തനവും തുടരുന്നുണ്ട്.

മിഡിലീസ്റ്റിലെയും മറ്റും ഇസ്ലാമിക് പണ്ഡിതന്മാർക്ക് മൂല്യമേറിയ റിസോഴ്സായി ഇതിനകം ഖത്തർ ഡിജിറ്റൽ ലൈബ്രറി മാറിക്കഴിഞ്ഞു.

2021ൽ 197,484 ഉപയോക്താക്കൾ ഡിജിറ്റൽ ശേഖരങ്ങൾക്കുണ്ട്. 19,000ത്തിലധികം വരുന്ന പുതിയ ഉപയോക്താക്കളെ കൂടാതെയാണിത്.

ഡിജിറ്റൽ ലൈബ്രറി വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചത്. ന്യൂയോർക്ക് സർവകലാശാലയുടെ അറബിക് കലക്ഷൻ ഒൺലൈൻ േപ്രാജക്ടിന്‍റെ ഔദ്യോഗിക പങ്കാളികൂടിയാണ് ഖത്തർ നാഷനൽ ലൈബ്രറി.

ഡിജിറ്റലൈസേഷൻ സെൻററിലൂടെ 1.29 കോടി പേജുകൾ ഇതിനകം ഡിജിറ്റലാക്കി മാറ്റി. അറബി, അറബിക് ഇതര പുസ്തകങ്ങൾ ഇതിലുൾപ്പെടും. കൂടാതെ കൈയെഴുത്തുപ്രതികൾ, ദിനപത്രങ്ങൾ, ഭൂപടങ്ങൾ, ആർക്കൈവ്സ് രേഖകൾ, ചിത്രങ്ങൾ, സ്ലൈഡുകൾ, പോസ്റ്ററുകളും ഇതിലുൾപ്പെടും. 2018 അവസാനത്തോടെ അറബി പുസ്തകങ്ങളുടെ 18.78 ലക്ഷം പേജുകളും ലാറ്റിൻ പുസ്തകങ്ങളുടെ 21 ലക്ഷം പേജുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി.

ബ്രിട്ടീഷ് ലൈബ്രറി, ഖത്തർ ഫൗണ്ടേഷൻ എന്നിവയുമായി പങ്കാളിത്തമുള്ള ഖത്തർ ഡിജിറ്റൽ ലൈബ്രറിയിൽ രണ്ട് ദശലക്ഷം ഡിജിറ്റൽ ചിത്രങ്ങളാണ് അപ്ലോഡ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ഈ നേട്ടം കൈവരിച്ചത്. മേഖലയിൽ കൂടുതൽ ഉപയോഗിച്ച ഡിജിറ്റൽ ലൈബ്രറികളിലൊന്നും ക്യു.ഡി.എൽ ആണ്.

ഒറ്റത്തവണ സന്ദർശകർ ഉൾപ്പെടെ കഴിഞ്ഞ വർഷം മാത്രം 2.97 ലക്ഷം ഉപയോക്തക്കളാണ് ഡിജിറ്റൽ ലൈബ്രറി സന്ദർശിച്ചത്. 165 രാജ്യങ്ങളിൽ നിന്നായി നിലവിൽ രണ്ട് ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഇതിനുണ്ട്. 2014ലാണ് ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നത്. കോവിഡിനെ തുടർന്ന് യാത്രാ വിലക്കുകൾ നിലവിൽ വന്നെങ്കിലും പണ്ഡിതർക്കും ഗവേഷകർക്കും ഖത്തർ ഡിജിറ്റൽ ലൈബ്രറി സഹായകമായി.

Tags:    
News Summary - Increase in National Library Online Users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.