ദോഹ ഐഡിയൽ ഇന്ത്യൻ സ്​കൂളിൽ പ്രസിഡൻറ്​ ഡോ. ഹസൻ കുഞ്ഞി ദേശീയപതാക ഉയർത്തുന്നു 

ഐഡിയൽ സ്​കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

ദോഹ: ഐഡിയൽ ഇന്ത്യൻ സ്​കൂളിൽ ​ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ആഘോഷിച്ചു. സ്​കൂൾ പ്രസിഡൻറ്​ ഡോ. ഹസൻ കുഞ്ഞി എം.പി ദേശീയപതാക ഉയർത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനവും സന്തോഷവും പകരുന്ന നിമിഷമാണിതെന്ന്​ അദ്ദേഹം പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും ഒരുമയോടെയും ഐക്യ​േ​ത്താടെയും ഒന്നാണെന്നുള്ള സന്ദേശം പകരുന്ന നിമിഷമാണിത്​. രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിനായി പൊരുതി ജീവത്യാഗം ചെയ്​ത ധീരദേശാഭിമാനികൾക്ക്​ ആദരവർപ്പിക്കു​െന്നന്നും അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പൽ ​സെയ്​ദ്​ ഷൗക്കത്ത്​ അലി ആശംസ നേർന്നു. അധ്യാപകർ, ജീവനക്കാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പ​ങ്കെടുത്തു. 

Tags:    
News Summary - Independence Day Celebration at Ideal School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT