നോബിൾ ഇന്ററനാഷനൽ
സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയപതാക
ഉയർത്തുന്നു
ദോഹ: നോബിൾ ഇന്ററനാഷണൽ സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഷൗക്കത്ത് അലി താജ് ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും രാജ്യത്തിന്റെ വികസനത്തിൽ വ്യക്തികൾ വഹിക്കേണ്ട പങ്കിനെ കുറിച്ചും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. അകാദമിക് ഡയറക്ടർ മുനീർ അഹമ്മദ്, പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
രാഷ്ട്രത്തിന്റെ ഐക്യവും ദേശസ്നേഹവും വളർത്തുന്നതിനായി വിദ്യാർഥികളും അധ്യാപകരും വൈവിധ്യങ്ങളായ ദേശീയോദ്ഗ്രഥന പരിപാടികൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ക്രിയാത്മകമായി സംഭവന ചെയ്യാൻ കഴിയുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ സ്കൂളിന്റെ അർപ്പണ ബോധത്തിന്റെ പ്രതീകമായി സ്വാതന്ത്ര്യ ദിന പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.