ഡോ. ദീപക്​ മിത്തൽ (ഇന്ത്യൻ അംബാസഡർ, ഖത്തർ)

ഇന്ത്യ @ 75 ഭാരതം, അഭിമാന പൂരിതം

ഖ​ത്ത​റി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ. രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ ക​രു​ത​ലും കാ​വ​ലു​മാ​യി നി​ൽ​ക്കു​ന്ന ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, പി​തൃ​​അ​മീ​ർ​ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി എ​ന്നി​വ​ർ​ക്ക്​ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കാ​ൻ ഇ​ത്​ അ​വ​സ​ര​മാ​യി കാ​ണു​ന്നു.

ച​രി​ത്ര​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല്​ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ 75ാം സ്വാ​ത​​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഇ​തി​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 12ന്​​ ​ഇ​ന്ത്യ​യി​ൽ 'ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വി'​ന്​ നാ​ന്ദി​കു​റി​ച്ചി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി യോ​ഗ, ര​ക്​​ത​ദാ​ന ക്യാ​മ്പ്, മ​രം വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ, സ്​​പോ​ർ​ട്​​സ്, സം​വാ​ദ സ​ദ​സ്സു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഖ​ത്ത​റി​ലും സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണ്. ഖ​ത്ത​ർ സ​ർ​ക്കാ​റും രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും ആ​വേ​ശ​പൂ​ർ​വം അ​മൃ​ത്​ മ​ഹോ​ത്സ​വി​െൻറ ഭാ​ഗ​മാ​കു​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​ണ്.

ന​മ്മു​ടെ മു​ൻ​ഗാ​മി​ക​ൾ ദീ​ർ​ഘ​ദ​ർ​ശ​നം ചെ​യ്​​ത​പോ​ലെ കൃ​ഷി, ഐ.​ടി, വി​ദ്യാ​ഭ്യാ​സം, ബ​ഹി​രാ​കാ​ശം, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, എ​ൻ​ജി​നീ​യ​റി​ങ്, സു​ര​ക്ഷി​ത ഊ​ർ​ജം, റോ​ബോ​ട്ടി​ക്​​സും നി​ർ​മി​ത ബു​ദ്ധി​യു​മു​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​ത തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം വ​ലി​യ നേ​ട്ട​ങ്ങ​ളാ​ണ്​ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഊ​ർ​ജ​സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ ഈ ​മേ​ഖ​ല​ക​ളി​ലൊ​ക്കെ​യും ഖ​ത്ത​ർ ഇ​ന്ത്യ​യു​ടെ വ​ലി​യ ചു​വ​ടു​ക​ളി​ൽ ക​രു​ത്തു​റ്റ പ​ങ്കാ​ളി​യാ​യി​രു​ന്നു​വെ​ന്ന​ത്​ ശു​ഭോ​ദ​ർ​ക്ക​മാ​ണ്.

നൂ​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യും ഖ​ത്ത​റും ഊ​ഷ്​​മ​ള​വും സ്​​നേ​ഹ​മ​സൃ​ണ​വു​മാ​യ സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്നു​ണ്ട്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​ഹാ​മാ​രി കാ​ല​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും ബ​ഹു​മാ​ന്യ​നാ​യ അ​മീ​റും ത​മ്മി​ൽ ഉ​ന്ന​ത​ത​ല ബ​ന്ധം നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്​ ജ​യ​ശ​ങ്ക​ർ ഈ ​വ​ർ​ഷം ര​ണ്ടു ത​വ​ണ ഖ​ത്ത​റി​ലെ​ത്തി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി ഏ​പ്രി​ൽ 13ന്​ ​ന​ട​ന്ന റെ​യ്​​സി​ന സം​ഭാ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി.

ഊ​ർ​ജം, വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, വി​ദ്യാ​ഭ്യാ​സം, സാം​സ്​​കാ​രി​കം, ആ​രോ​ഗ്യം, സാ​​ങ്കേ​തി​ക​ത തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ബ​ഹു​മു​ഖ ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ഢ​മാ​യി​ട്ടു​ണ്ട്. വ്യാ​പാ​ര- നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ൽ അ​നു​സ്യൂ​തം ഇ​ത്​ കു​തി​പ്പി​െൻറ വ​ഴി​യി​ലു​മാ​ണ്. ക​യ​റ്റു​മ​തി​യി​ൽ ഖ​ത്ത​റി​ൻ​റ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ. ഇ​റ​ക്കു​മ​തി​യി​ലും ആ​ദ്യ മൂ​ന്നി​ൽ ഇ​ന്ത്യ​യു​ണ്ട്. 2020-2​1ൽ 921 ​കോ​ടി ഡോ​ള​റി​െൻറ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മാ​ണ്​ ന​ട​ന്ന​ത്​. ഊ​ർ​ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സ​മ​ഗ്ര ഊ​ർ​ജ പ​ങ്കാ​ളി​ത്ത​മാ​യി വ​ള​ർ​ത്താ​ൻ ഇ​രു​വ​ശ​ത്തും ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, ഐ.​ടി, ഊ​ർ​ജം തു​ട​ങ്ങി ഖ​ത്ത​ർ ലോ​ക​ക​പ്പ്​ 2022 ഒ​രു​ക്ക​ങ്ങ​ളി​ൽ വ​രെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ശ്ര​​ദ്ധേ​യ​മാ​ണ്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ന​ട​ന്ന പ്ര​ഥ​മ ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ശ​ക്​​ത​മാ​യ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം ക​ണ്ടി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, വ്യ​വ​സാ​യ ഭീ​മ​ന്മാ​രാ​യ ടാ​റ്റ, റി​ല​യ​ൻ​സ്, ഭാ​ര​തി എ​യ​ർ​ടെ​ൽ, ബി​ർ​ള തു​ട​ങ്ങി​യ​വ​രൊ​ക്കെ​യും എ​ത്തി. പ്ര​തി​രോ​ധ, സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സ​ഹ​ക​ര​ണം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്​ വ​ള​രു​ന്ന​ത്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ഖ​ത്ത​ർ തീ​ര​ത്ത്​ ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി നാ​വി​ക​സേ​ന അ​ഭ്യാ​സം ന​ട​ന്ന​ത്.

ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദ​ത്തെ എ​ന്നും ക​രു​ത്തോ​ടെ നി​ർ​ത്തി​യ​ത്​ പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ നി​ല​നി​ന്ന ബ​ന്ധ​മാ​ണ്. അ​ന്ന്, ആ​രം​ഭ​കാ​ല​ത്ത്​ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള അ​റ​ബി​പ്പാ​യ്​​ക്ക​പ്പ​ലു​ക​ളാ​യി​രു​ന്നു ഇ​രു​തീ​ര​ങ്ങ​ൾ താ​ണ്ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളി​ലൂ​ടെ അ​വ വ​ള​ർ​ന്ന്​ സാം​സ്​​കാ​രി​ക മാ​രു​ത​ൻ സ​ഹാ​യി​ച്ച്​ കൂ​ടു​ത​ൽ ക​രു​ത്തു​റ​ച്ചി​രി​ക്കു​ന്നു ആ ​ബ​ന്ധം. ഖ​ത്ത​ർ ജീ​വി​ത​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ വൈ​വി​ധ്യ​പൂ​രി​ത​വും ച​ല​നാ​ത്മ​ക​വും ബ​ഹു​ഭാ​ഷ- സം​സ്​​കാ​ര നി​ബ​ദ്ധ​വു​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹം ത​ന്നെ ഈ ​ഊ​ഷ്​​മ​ള​ത​യു​ടെ പ​താ​ക വാ​ഹ​ക​രാ​ണ്.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​ഹ​ക​ര​ണം പ്ര​ശ​സ്​​ത​മാ​ണ്. 18 ഇ​ന്ത്യ​ൻ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്​ ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​വി​ത്രി​ഭാ​യി ഫൂ​ലെ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ കാ​മ്പ​സ്​ ഉ​ട​ൻ ഖ​ത്ത​റി​ൽ തു​ട​ങ്ങു​ക​യാ​ണ്.

രാ​ജ്യ​ത്തി​െൻറ വി​ക​സ​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം വ​ഹി​ക്കു​ന്ന പ​ങ്ക്​ ഏ​റെ വ​ലു​താ​ണ്. ഇ​വി​ടെ ജീ​വി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഖ​ത്ത​ർ അ​വ​രു​ടെ ര​ണ്ടാം ഭ​വ​ന​മാ​ണ്. ഇ​ന്ത്യ​ക്കാ​ർ ഖ​ത്ത​റി​െൻറ വി​ക​സ​ന​ത്തി​ൽ വ​ഹി​ക്കു​ന്ന മ​ഹ​ത്താ​യ പ​ങ്ക്​ അ​റി​യു​ന്ന​തി​ൽ അം​ബാ​സ​ഡ​റെ​ന്ന നി​ല​ക്ക്​ അ​ഭി​മാ​നം തോ​ന്നു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ന​ൽ​കി​യ ഇ​ള​വു​ക​ൾ​ക്കും കു​ടും​ബ വി​സ അ​നു​വ​ദി​ച്ച​തി​നും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ ന​ന്ദി​യും ക​ട​പ്പാ​ടും ഞാ​ൻ അ​റി​യി​ക്കു​ക​യാ​ണ്. 75ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഒ​രി​ക്ക​ലൂ​ടെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഞാ​ൻ ഹൃ​ദ​യം​നി​റ​ഞ്ഞ ആ​ശം​സ നേ​രു​ന്നു. ഖ​ത്ത​റി​െൻറ​യും ഇ​ന്ത്യ​യു​ടെ​യും വ​ള​ർ​ച്ച​യി​ൽ അ​വ​ർ അ​ർ​പ്പി​ക്കു​ന്ന പ​ങ്കി​ന്​ ന​ന്ദി​യോ​തു​ക​യും ചെ​യ്യു​ന്നു. 

Tags:    
News Summary - India @ 75 India, proud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.