ദോഹ: ഇന്ത്യയുമായുള്ള ഖത്തറിെൻറ വാണിജ്യമിച്ചത്തില് വര്‍ധന. കയറ് റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചമാ യി കണക്കാക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ കഴി ഞ്ഞ കു റേവര്ഷങ്ങളായി വ്യാപാരമിച്ചം ഖത്തറിന് അനുകൂലമാണ്.ഇന്ത്യയ ുടെ ഖത്തറുമായുള്ള വാണിജ്യകമ്മി അത ല്ലെങ്കില്‍ ഖത്തറിെൻറ വാണിജ്യമിച്ചത്തിന് പ്രധാനകാരണം ഇന്ത്യയുടെ ഊര്‍ജ ആവശ്യകതയാണ്. ഖത്തറിെൻറ ദ്രവീകൃത പ്രകൃതിവാതകം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മിനറല്‍ ഇന്ധനം, മിനറല്‍ എണ്ണ, അനുബന്ധ ഉത്പന്നങ്ങള്‍, കെമിക്കലുകള്‍, പെട്രോകെമിക്കലുകള്‍, പെട്രോളിയം വാതകങ്ങള്‍, വളങ്ങള്‍, മെറ്റല്‍ ഉള്‍പ്പടെയുള്ളവയും ഇന്ത്യ ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. അതേസമയം ഇ ന്ത്യയില്‍ നിന്നും ഖത്തര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ഭക്ഷ്യോത്പന്നങ്ങള്‍, അരി, ഇരുമ്പ്, സ്റ്റീല്‍, റഫ്രി ജറേറ്ററുകള്‍, ഫര്‍ണിച്ചറുകള്‍, പാദരക്ഷകള്‍, ഫ്രീസറുകള്‍, മെഷീനറികള്‍, വസ്ത്രങ്ങള്‍, അപ്പാരല്‍സ്, മരുന്നു കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ്.
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വാതക കയറ്റുമതിയിലെ വര്‍ധനവാണ് വ്യപാരമിച്ചം ഖത്തറിന് അനുകൂലമാകാനുള്ള പ്രധാനകാരണം. കഴിഞ്ഞവര്‍ഷം ഇന്ത്യയുമായുള്ള ഖത്തറിെൻറ വ്യാപാരമിച്ചം 29.67 ബില്യണ്‍ റിയാലിലെത്തി, അതായത് 8.15 ബില്യണ്‍ ഡോളര്‍. 2017ല്‍ വ്യാപാ രമിച്ചം 24.14 ബില്യണ്‍ റിയാലായിരുന്നു(6.63ബില്യണ്‍ ഡോളര്‍). 2017നെ അപേക്ഷിച്ച് വ്യാപാരമിച്ചത്തില്‍ 21 ശതമാനത്തിെൻറ വര്‍ധനവാണുണ്ടായത്. ഖത്തറിെൻറ ഇന്ത്യയിലേക്കുള്ള കയറ്റുമതി കഴിഞ്ഞവര്‍ഷം 36.88ബില്യണ്‍ റിയാലിലെത്തി(10.13 ബില്യണ്‍ ഡോളര്‍)യിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 7.21ബില്യണ്‍ റിയാലാണ്(1.98 ബില്യണ്‍ ഡോളര്‍).
ഖത്തര്‍ ഇന്ത്യ വ്യാപാരം 2018ല്‍ 44.13 ബില്യണ്‍ റിയാലിലേക്കെത്തിയിരുന്നു, അതായത് 12.12 ബില്യണ്‍ ഡോളര്‍. 2016ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആകെ വ്യാപാരം 31.06 ബി ല്യണ്‍ റിയാലായിരുന്നു(8.53 ബില്യണ്‍ ഡോളര്‍). രണ്ടുവര്‍ഷത്തിനിടെ വ്യാപാരത്തില്‍ 42ശതമാനം വര്‍ധന വാണുണ്ടായത്.
പ്രതിവര്‍ഷാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ വ്യാപാരത്തില്‍ 24ശതമാനത്തിെൻറ വര്‍ധ നവുണ്ടായിട്ടുണ്ട്. 2017ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 35.62 ബില്യണ്‍ റിയാലായിരുന്നു(9.78ബില്യണ്‍ ഡോളര്‍). ഖത്തര്‍ ചേംബര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.