ദോഹ: ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്കും ഏറെ വിശേഷപ്പെട്ടതാണ് ലോകകപ്പ് ഫുട്ബാൾ. 2022 നവംബർ 21ലേക്ക് ഖത്തർ ഇന്ന് നാളുകളെണ്ണി തുടങ്ങുേമ്പാൾ ആവേശത്തോടെ ഇന്ത്യക്കാരും മലയാളികളുമുണ്ട്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡികൂടിയായ ഇന്ത്യൻ സ്പോർട്സ് സെൻറർ മുതൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ആരാധക കൂട്ടായ്മ മഞ്ഞപ്പട ഉൾപ്പെടെ വിവിധ സംഘങ്ങളാണ് ഒരു വർഷത്തെ ലോകകപ്പ് കൗണ്ട് ഡൗൺ പരിപാടികൾ ഒരുക്കുന്നത്.
നയിക്കാൻ ഐ.എസ്.സി
ഇന്ത്യൻ സ്പോർട്സ് സെൻററിെൻറ ലോകകപ്പ് കൗണ്ട് ഡൗൺ പരിപാടികൾക്ക് നവംബർ 26ന് തുടക്കമാവും. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിവിധ കായിക-സാംസ്കാരിക പരിപാടികളോടെയാണ് തുടക്കം കുറിക്കുന്നത്. ഫിഫ അറബ് കപ്പിനായി ഒരുക്കുന്ന ഐ.എസ്.സി നേതൃത്വത്തിൽ ഒരുക്കുന്ന വിവിധ പരിപാടികളും അടുത്തയാഴ്ചയിലെ പരിപാടിയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്നുണ്ട്. ഫുട്ബാൾ ഉൾപ്പെടെ വിവിധ ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയും സ്പോർട്സ് സെൻറർ ഒരു വർഷ കൗണ്ട്ഡൗണുകളുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു.
കൊട്ടിക്കയറാൻ മഞ്ഞപ്പട
കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടം എന്ന പേരിൽനിന്നും ലോകകപ്പിലെ ശ്രദ്ധേയ ആരാധകസംഘമായി മാറാൻ ഒരുങ്ങുകയാണ് മലയളികളുടെ മഞ്ഞപ്പട. ഖത്തറിൽ കഴിഞ്ഞ കാല ഫുട്ബാൾ മത്സരങ്ങളുടെ വേദികളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന കേരളത്തിൽനിന്നുള്ള ഫുട്ബാൾ ആരാധകർ ഇപ്പോൾ ഖത്തറിെൻറ ഔദ്യോഗിക ഫാൻ കൂട്ടമായി മറുകയാണ്. ഞായറാഴ്ചത്തെ കൗണ്ട്ഡൗൺ േക്ലാക്ക് അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ഏക ഇന്ത്യൻ സംഘവും കൂടിയായതോടെ, ലോകകപ്പ് ആരവങ്ങളിൽ ഈ മലയാളികൂട്ടം അടയാളപ്പെടുത്തുകയായി. പിന്നാലെ, കോർണിഷിൽ ആഘോഷങ്ങളിലും രണ്ടു ദിവസം മഞ്ഞപ്പടയുടെ ബാൻഡ് വാദ്യ പ്രകടനം ഉണ്ട്. ഫിഫ അറബ് കപ്പിലെ വിവിധ മത്സരങ്ങളിലും ഖത്തറിെൻറ ആരവമായി മഞ്ഞപ്പടയുണ്ടാവും. അതിെൻറ, തുടർച്ചയായി ലോകകപ്പിെൻറ ആരവങ്ങളിൽ മലയാളിയുടെ അഭിമാനമായി ഈ ബാൻഡ്സംഘം ഗാലറികളിലുണ്ടാവും.
വിപുലമായി 'ഖിയ'
ഖത്തറിലെ പ്രമുഖ ഇന്ത്യൻ കൂട്ടായ്മയായ 'ഖിയ' നേതൃത്വത്തിൽ വിൻറർ സ്പോർട്സ് മത്സരങ്ങൾക്ക് ഇതിനകം തുടക്കമായി കഴിഞ്ഞു. ആദ്യ ഇനമായ ക്രിക്കറ്റ് ടൂർണമെൻറ് കഴിഞ്ഞയാഴ്ചയാണ് സമാപിച്ചത്. അന്താരാഷ്ട്ര ഫുട്സാൽ ടൂർണമെൻറ്, ഡിസംബർ അവസാനത്തോടെ വടംവലി, മിനി മാരത്തൺ ഇവൻറുകളും ഒരുക്കുന്നുണ്ട്. 2022 ജനുവരിയിൽ നടക്കാനിരിക്കുന്ന ബാഡ്മിന്റൺ സൂപ്പർ ലീഗ് ടൂർണമെൻറ്, തുടർന്ന് ലോകകപ്പിനെ വരവേറ്റുകൊണ്ട് വിപുലമായ ചാമ്പ്യൻഷിപ്പ് എന്നിവരും തയ്യാറാക്കുന്നതായി 'ഖിയ' ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലും ഖത്തറിലും ആഘോഷമാക്കാൻ 'ഡോം'
കേരളത്തിലും ഖത്തറിലുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് 'ഡോം ഖത്തർ' തയ്യാറാക്കുന്നത്. ഡിസംബർ അവസാന വാരത്തിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 64 ടീമുകൾ പങ്കെടുക്കുന്ന ഷൂട്ടൗട്ട് ടൂർണമെൻറ്, ഘോഷയാത്ര, കലാപരിപാടികൾ എന്നിവയോടെയാണ് ഉദ്ഘാടന ചടങ്ങെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിൻെറ സാംസ്കാരിക ചരിത്രം, ലോകകപ്പ് സ്റ്റേഡിയങ്ങളുടെ മാതൃകകൾ ഉൾപ്പെടുത്തി എക്സിബിഷൻ എന്നിവ കേരളത്തിൽ ആസൂത്രണം ചെയ്യുന്നുണ്ട്. മുൻകാല താരങ്ങളെ പങ്കെടുപ്പിച്ചുള്ള മീറ്റ് വിത് ലെജൻഡ്സ്, ലോകകപ്പ് ഓൺലൈൻ ക്വിസ് എന്നിവക്കു പുറമെ, ഖത്തർ ലോകകപ്പ് സംഘാടകരുടെ ഹോസ്റ്റ് എ ഫാൻ പദ്ധതി വഴി 500 അതിഥികൾക്ക് സൗകര്യവുമൊരുക്കും.
തത്സമയം
ഫിഫ ലോകകപ്പ് കൗണ്ട് ഡൗൺ പരിപാടികളിലേക്ക് കാണികൾക്ക് പ്രവേശനമില്ല. എന്നാൽ ഓൺലൈൻ വഴി തത്സമയം വീക്ഷിക്കാവുന്നതാണ്. ഞായറാഴ്ച രാത്രി 8.30 മുതൽ FIFATV യൂട്യൂബിലും, Qatar2022.qa വെബ്സൈറ്റ് വഴിയും തത്സമയ സംപ്രേക്ഷണമുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.