ഖത്തർ ഇന്ത്യൻ എംബസി

ഇന്ത്യൻ എംബസി ഓപൺ ഹൗസ്​ 27ന്​

ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ 2022ലെ ആദ്യ ഓപൺ ഹൗസ്​ വ്യാഴാഴ്ച നടക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക്​ തൊഴിൽ, കോൺസുലാർ സംബന്ധിച്ച്​ പരാതികൾ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം കാണാനുമുള്ള അവസരമാണിത്​. ​വൈകീട്ട്​ മൂന്നു​ മുതൽ അഞ്ചു വരെ നേരിട്ടും ഓൺലൈൻ വഴിയും ഓപൺ ഹൗസിൽ പ​ങ്കെടുക്കാം. മൂന്നു മുതൽ നാലുവരെ നേരിട്ടെത്തി പ​ങ്കെടുക്കാം. നാലു​ മുതൽ അഞ്ചു വരെ​ ഫോൺ വഴിയും, ഓൺലൈൻ ആയി സൂം പ്ലാറ്റ്​ഫോമിലും പ​ങ്കെടുക്കാം. 00974-30952526 എന്ന ഫോൺ നമ്പറിൽ എംബസിയുമായി ബന്ധപ്പെടാം​. സൂം ഓപൺ ഹൗസ്​ മീറ്റിങ്​ ഐ.ഡി 830 1392 4063, പാസ്​കോഡ്​ 220100 എന്നിവ അധികൃതർ വാർത്തകുറിപ്പിൽ പ്രസിദ്ധീകരിച്ചു.

Tags:    
News Summary - Indian Embassy Open House on the 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT