ദോഹ: രാജ്യത്ത് സ്വതന്ത്ര വ്യവസായ മേഖലകൾ (ഫ്രീ സോണുകൾ) സ്ഥാപിക്കുന്നതിന് മന്ത്രിസഭക്ക് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. കൂടുതൽ നിക്ഷേപം േപ്രാത്സാഹിപ്പിക്കുന്നതിനും വ്യവസായ വാണിജ്യ പദ്ധതികൾ തുടങ്ങുന്നതിനുമായാണ് സ്വതന്ത്ര വ്യവസായ മേഖലകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ശൂറാ കൗൺസിൽ അംഗീകരിച്ച് മന്ത്രിസഭക്ക് നൽകിയ ശുപാർശയാണ് അംഗീകരിക്കപ്പെട്ടത്. ഇക്കണോമിക് സോൺസ് കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സിെൻറ ശുപാർശ കണക്കിലെടുത്തായിരിക്കും സ്വതന്ത്ര മേഖലകൾ സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനമെടുക്കുക. ഫ്രീസോണിൽ ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് രാജ്യത്ത് മറ്റെന്തെങ്കിലും ലൈസൻസോ അനുമതിയോ രജിസ്േട്രഷനോ ആവശ്യമില്ല എന്നത് പ്രത്യേകതയാണ്.
അതിനൊപ്പം മറ്റൊരു ശ്രദ്ധേയമായ കാര്യം, സ്ഥാപനത്തിെൻറ മൂലധനം, വരുമാനം, ലാഭം, നിക്ഷപം എന്നിവ രാജ്യത്തിനു പുറത്തേക്കു മാറ്റുന്നതിനും ഒരു നിയന്ത്രണവുമുണ്ടാകില്ല എന്നതുമാണ്. മന്ത്രിസഭ അംഗീകരിച്ച നിയമപ്രകാരം, പങ്കാളിത്തത്തോടെയോ കരാർ വ്യവസ്ഥയിലോ മറ്റെന്തെങ്കിലും നിയമപരമായ മാർഗത്തിലൂടെയോ ഏതു വിഭാഗത്തിലുള്ള കമ്പനികളും ഒന്നോ അതിലധികമോ നിയമവിധേയമായ ആളുകൾക്ക് ഫ്രീസോണിൽ സംരംഭങ്ങൾ ആരംഭിക്കാം .
സ്വദേശികൾക്കും വിദേശികൾക്കും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഒരുപോലെ അവകാശമുണ്ടാകും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച മറ്റ് വിഷയങ്ങളിൽ, മസ്ജിദ് ഇമാമുമാരുടെ വാർഷിക അവധി സംബന്ധിച്ച് ഔഖാഫ് മന്ത്രാലയം സമർപ്പിച്ച നിർദേശവും ഉൾപ്പെടുന്നു. മൂന്നു വർഷത്തിൽ കൂടാത്ത സമയപരിധിയിൽ വാർഷിക അവധിയെടുക്കാവുന്നതാണ്.
എന്നാൽ മൂന്നു വർഷം പിന്നിട്ടാൽ ഉപയോഗിക്കാത്ത അവധികൾക്ക് അവലൻസോ ആനുകൂല്യമോ ലഭിക്കുന്നതുമല്ല. റിയൽ എസ്േറ്ററ്റ് ട്രാൻസാക്ഷനും ഡോക്യുമെേൻറഷനുമുള്ള ഇലക്േട്രാണിക് ട്രാൻസാക്ഷൻസ് ആൻഡ് കൊമേഴ്സ് നിയമം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചുള്ള അപേക്ഷ മന്ത്രിസഭ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.