ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ

പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ്​; 107ൽ ബുക്ക്​ ചെയ്യാം

ദോഹ: പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പെടുക്കാൻ 107 എന്ന നമ്പറിൽ വിളിച്ച്​ ബുക്ക്​ ചെയ്യാം. രാജ്യത്ത്​ തുടങ്ങിയ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിനിൽ എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. ജനങ്ങൾക്ക്​ പ്രൈമറി ഹെൽത്ത് ​​കെയർ കോർപറേഷൻെറ ഹെൽപ്​ലൈൻ നമ്പറായ 107ൽ വിളിച്ച്​ ഇതിനായി നേരത്തേ ബുക്ക്​ ചെയ്യാനാകുമെന്നും നാഷനൽ ഹെൽത്ത് സ്​ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്​ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.

ബുക്ക്​ ചെയ്യാതെയും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ നേരി​ട്ടെത്തി കുത്തിവെ െപ്പടുക്കാം. പ്രൈമറി ഹെൽത്ത്​ സെൻററുകളിൽ മറ്റ്​ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. എന്നാൽ, ഇതിന്​ തിരക്ക്​ കുറഞ്ഞ സമയം തിര​െഞ്ഞടുക്കണമെന്നും അധികൃതർ ആവശ്യ​െപ്പട്ടു. ഖത്തർ ടി.വിയുമായുള്ള ടെലിഫോൺ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്​. ശാരീരികോഷ്​മാവ്​ 40 സെൽഷ്യസ്​ ആവുക, ശരീരവേദന, ജോയൻറ്​, അസ്​ഥികൾ, മസിലുകൾ എന്നിവയിൽ വേദന, ചുമ, മുകളിലത്തെ ശ്വസനേന്ദ്രിയ ഭാഗത്ത്​ കടുത്ത ചൂട്​, തലവേദന എന്നിവയാണ്​ പകർച്ചപ്പനിയു​െട ലക്ഷണം. പകർച്ചപ്പനി ചില ആളുകളിൽ അപകടകരമാവാം. വയസ്സ്​, ആരോഗ്യനില തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പകർച്ചപ്പനി മാരകമായി മാറാനും സാധ്യതയുണ്ട്​. ഇത്തരക്കാർക്ക്​ ആശുപത്രിയിൽ ചികിത്സ അത്യാവശ്യമാണ്​.

ചില ആളുകൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടാനും ചിലപ്പോൾ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്​. വർഷത്തിൽ ലോകത്താകമാനം പകർച്ചപ്പനിമൂലം 6,50,000 മരണങ്ങൾ സംഭവിക്കാറുണ്ടെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്​. ഒക്​ടോബർ 20 മുതലാണ്​ ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിൻ തുടങ്ങിയത്​. പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത്​ കോർപറേഷൻ, ഹമദ്​ മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ്​ കാമ്പയിൻ നടത്തുന്നത്​. ആറുമാസം മുതലുള്ള എല്ലാവർക്കും കുത്തിവെപ്പ്​ സുരക്ഷിതമാണ്​. പ്രൈമറി ഹെൽത്ത്​ ​െകയർ കോർപറേഷൻെറ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്​.എം.സിയുടെ ഔട്ട്​പേഷ്യൻറ്​ ക്ലിനിക്കുകൾ, തിരഞ്ഞെടുത്ത 40 സ്വകാര്യ അർധസർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ കുത്തിവെപ്പിന്​ സൗകര്യമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. 2021 മാർച്ച്​ വരെ നീളുന്ന കാമ്പയിൻ കാലയളവിൽ 5,00,000ത്തിലധികം ആളുകൾക്ക്​ കുത്തിവെപ്പ്​ നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യരോഗികളും കാലാവസ്ഥ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കേണ്ടതാണ്.പ്രമേഹം, ആസ്ത്​മ, ഹൃദയ ശ്വാസകോശ രോഗങ്ങള്‍, വൃക്ക, അര്‍ബുദ രോഗികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആറു മാസത്തിനും അഞ്ചു വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം. കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ കുട്ടികളിലാണ് കുടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്​ടിക്കുന്നത്​.

ലോകത്ത്​ കോവിഡ്​ ഭീഷണി തുടരുന്നതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പിന്​ ഇത്തവണ പ്രാധാന്യം ഏറെയാണ്​ ലോകാരോഗ്യസംഘടന പറയുന്നു. ദീർഘകാല അസുഖമുള്ള 50 വയസ്സിന്​ മുകളിലുള്ളവർ, ആറുമാസത്തിനും അഞ്ചു​ വയസ്സിനും ഇടയിൽ പ്രയാമുള്ളവർ എന്നിവർക്കൊക്കെ കുത്തിവെപ്പ്​ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇതിലൂടെ അസുഖങ്ങൾ വരാനുള്ള സാധ്യത കുറക്കാം. ഗർഭിണികളിൽ പകർച്ചപ്പനി മാരകമാകാൻ സാധ്യതയുണ്ട്​. ഇതിനാൽ പകർച്ചപ്പനി കുത്തിവെപ്പ്​ ഗർഭിണികൾക്ക്​ ഏറെ നല്ലതാണ്​. ഇത്​ അവർക്ക്​ വിവിധ രോഗങ്ങളിൽനിന്ന്​ സംരക്ഷണം നൽകും. ഒരു ​േരാഗം വന്ന്​ അത്​ മറ്റൊരു ​േരാഗത്തിലേക്ക്​ മാറി മാരകമാകുന്ന സാഹചര്യം ഇല്ലാതാക്കുക കൂടിയാണ്​ കുത്തിവെപ്പ്​ ചെയ്യുന്നത്​. കോവിഡിൻെറയും പകർച്ചപ്പനിയുടെയും ലക്ഷണങ്ങൾ സമാനമാണ്​. ഇതിനാൽ കുത്തിവെപ്പ്​ എടുത്തില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും. കോവിഡിന്​ ഇതുവരെ വാക്​സിൻ ലഭ്യമല്ല. എന്നാൽ, പകർച്ചപ്പനിക്ക്​ ഏറ്റവും ഫലപ്രദമായ വാക്​സിനുണ്ട്​.

പകർച്ചപ്പനിയുടെയും കോവിഡ്​ 19ൻെറയും ​ൈവറസുകൾ വ്യത്യസ്​തമാണ്​. എന്നാൽ, രണ്ട്​ രോഗങ്ങളുടെയും ലക്ഷണങ്ങൾ സമാനമാണ്​.ഇതിനാൽ പകർച്ചപ്പനി കുത്തിവെപ്പ്​ എടുക്കേണ്ടത്​ അത്യാവശ്യമാണ്​. ഈ കുത്തിവെപ്പ്​ കോവിഡ്​ പ്രതിരോധത്തിനുള്ളതല്ല. എന്നാൽ, കാലാവസ്​ഥ മൂലമുണ്ടാകുന്ന വിവിധതരം അസുഖങ്ങൾക്കുള്ള പ്രതിരോധമാണ്​ ഫ്ലൂ വാക്​സിൻ. ഇതിനാൽ തന്നെ കോവിഡ്​ വരാനുള്ള സാധ്യത കുറയുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.