ദോഹ: സൗത്ത് ദുഹൈൽ, ഉം ലഖ്ബ എന്നിവിടങ്ങളിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. പദ്ധതിയിലുൾപ്പെടുന്ന പാക്കേജ് ഒന്നിെൻറ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ആദ്യ പാദത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പൗരന്മാരുടെ സ്ഥലങ്ങളിലേക്കും സബ്ഡിവിഷൻ ഏരിയകളിലെയും റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ.
അൽ ശമാൽ റോഡിെൻറ കിഴക്ക് ഭാഗവും അറബ് ലീഗ് സ്ട്രീറ്റിെൻറ പടിഞ്ഞാറ് ഭാഗവും ഉൾപ്പെടുന്ന പ്രദേശമായ ഉംലഖ്ബ, സൗത്ത് ദുഹൈൽ പ്രദേശങ്ങളിലായി 21 കിലോമീറ്റർ റോഡ് ശൃംഖല, 44 കിലോമീറ്റർ ദൈർഘ്യത്തിൽ കാൽനടപ്പാത എന്നിവ നിർമിക്കുമെന്ന് േപ്രാജക്ട് എൻജിനീയർ റാഷിദ് അൽ സിയാറ പറഞ്ഞു. 1457 ലൈറ്റ് പോളുകൾ സ്ഥാപിച്ച് തെരുവ് വിളക്ക് സംവിധാനം കൂടുതൽ വ്യാപിപ്പിക്കും. കൂടാതെ 2600 കാർ പാർക്കിങ് സ്ലോട്ടുകളും നിർമിക്കും.
20 കിലോമീറ്റർ നീളത്തിൽ ഫൗൾ സീവർ നെറ്റ്വർക്ക്, സ്റ്റോം വാട്ടർ, ഗ്രൗണ്ട് വാട്ടർ, സർഫേസ് വാട്ടർ ൈഡ്രനേജ് നെറ്റ്വർക്ക്, 12.8 കിലോമീറ്റർ നീളത്തിൽ ടി. എസ്.ഇ നെറ്റ്വർക്ക് എന്നിവയുടെ നിർമാണവും പദ്ധതിയിൽ പൂർത്തീകരിക്കും.കൂടാതെ ലാൻഡ്സ്കേപ്പിങ് ജോലികളും പാക്കേജിെൻറ ഭാഗമായി സ്ഥാപിക്കും. 2024 ആദ്യ പാദത്തോടെ എല്ലാ പദ്ധതികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.