ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ക്വാറൻറീൻ ഓഫിസ് ഒക്ടോബർ മാസത്തിൽ പരിശോധിച്ചത് 5835 ഷിപ്മെൻറുകൾ.വിവിധ കസ്റ്റംസ് പോയൻറുകളിൽനിന്നായി ഏകദേശം 1,24,202 ടൺ ഭാരം വരുന്ന ഷിപ്മെൻറുകളിലുണ്ടായിരുന്ന ഇറക്കുമതി ചെയ്യപ്പെട്ട പഴം, പച്ചക്കറികളും മറ്റു കാർഷിക ഉൽപന്നങ്ങളുമാണ് പരിശോധനക്ക് വിധേയമാക്കിയത്.
കേടുപാടുകൾ സംഭവിച്ചതിനാലും അഗ്രികൾച്ചറൽ ക്വാറൻറീൻ നിയമലംഘനം നടത്തിയതിനാലും 24 ഷിപ്മെൻറുകളിൽനിന്നായി 23.5 ടൺ ഉൽപന്നങ്ങൾ പരിശോധനക്കിടെ അധികൃതർ പിടികൂടി നശിപ്പിച്ചു.കാർഷികമേഖലയെ കീടബാധയിൽനിന്നും തടഞ്ഞുനിർത്തുന്നതിലെ പ്രാഥമിക പ്രതിരോധ സംവിധാനമാണ് അഗ്രികൾച്ചറൽ ക്വാറൻറീൻ. വിദേശങ്ങളിൽനിന്നെത്തുന്ന കീടങ്ങളിൽനിന്നും കീടബാധയിൽ നിന്നും രാജ്യത്തെ കാർഷികസമ്പത്തിനെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയുമാണ് മന്ത്രാലയത്തിന് കീഴിലെ ക്വാറൻറീൻ ഓഫിസിെൻറ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.