അനധികൃത ഭക്ഷ്യനിർമാണകേന്ദ്രം 

അനധികൃത ഭക്ഷ്യനിർമാണകേന്ദ്രത്തിൽ പരിശോധന

ദോഹ: താമസ​സ്​ഥലത്ത്​ അനധികൃതമായി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി പാക്കുചെയ്യുന്ന കേന്ദ്രത്തിൽ അധികൃതർ പരിശോധന നടത്തി. അൽവക്​റയിലാണ്​ സംഭവം. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടോ എന്ന്​ പരിശോധിക്കാനെത്തിയ മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതരാണ്​ അനധികൃതകേന്ദ്രം കണ്ടെത്തിയത്​. മാവുകുഴച്ച്​ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി പാക്കുചെയ്​ത്​ വിൽപന നടത്തുന്ന കേന്ദ്രമാണിത്​. ഇതിനുള്ള യന്ത്രസാമഗ്രികളടക്കം ഉണ്ടായിരുന്നു. അധികൃതർ തുടർനിയമനടപടികൾ സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.