ദോഹ: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന വർഷത്തിൽ ഖത്തറിൽ മണ്ണിൽ ഇന്ന് ആദ്യ രാജ്യാന്തര ഫുട്ബാൾ അങ്കം. തുർക്കിയിലെ പ്രധാന ക്ലബുകളായ ബെസിക്താസും, അന്റാലിസ്പോറും തമ്മിൽ ഏറ്റുമുട്ടുന്ന തുർക്കിഷ് കപ്പിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയമാണ് വേദിയാവുന്നത്. കഴിഞ്ഞ സീസണിലെ തുർക്കി ലീഗ് ചാമ്പ്യന്മാരാണ് ബെസിക്താസ്. ടർക്കിഷ് കപ്പ് ജേതാക്കളാണ് അന്റാലിയോസ്പർ. ലോകകപ്പ് വർഷത്തിൽ ഖത്തർ വേദിയാവുന്ന ആദ്യ മത്സരമെന്ന സവിശേഷതയോടെയാവും പോരാട്ടത്തിന് പന്തുരുളുന്നത്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 8.45നാണ് മത്സരം. ടർക്കിഷ് ഫുട്ബാളിലെ കരുത്തരായ ബെസിക്താസ്.
ബെൽജിയം താരം മിഷി ബാറ്റ്ഷുയി, ബാഴ്സലോണയിൽനിന്ന് ലോണിലെത്തിയ താരം മിറാലം പ്യാനിക്, തുർക്കി വെറ്ററൻ താരം മെഹ്മത് തോപൽ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നിരയുമായാണ് ബെസിക്താർ കളത്തിലിറങ്ങുന്നത്. രണ്ടാഴ്ച മുമ്പ് ആഫ്രിക്കൻ സൂപ്പർ കപ്പിനും ഇതേ സ്റ്റേഡിയം വേദിയായിരുന്നു. അതേസമയം, ബെസിക്താസ് ടീമിലെ രണ്ടു താരങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ റും ക്വാറെൻറയ്നിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും ബയോബബ്ൾ സുരക്ഷയൊരുക്കിയാണ് ഖത്തർ മത്സരത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയത്. സ്റ്റേഡിയം ശേഷിയുടെ 25 ശതമാനം കാണികൾക്ക് മാത്രമാണ് പ്രവേശനം. എല്ലാ കോവിഡ് മുൻകരുതലും പാലിക്കാൻ നിർദേശമുണ്ട്.
മെട്രോ ഒരു മണിവരെ
ദോഹ: തുർക്കിഷ് സൂപ്പർ കപ്പ് മത്സരത്തിെൻറ പശ്ചാത്തലത്തിൽ ബുധനാഴ്ച ദോഹ മെട്രോ രാത്രി ഒരു മണിവരെ സർവിസ് നടത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം. ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.