ദോഹ: വര്‍ഷങ്ങളായി ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന കായിക കൂട്ടായ്മയായ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന് ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ഔദ്യോഗിക അംഗീകാരം.
എല്ലാ വര്‍ഷവും ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അത്ലറ്റിക്സും ഗെയിംസും ഉള്‍പ്പെടുത്തി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കായിക മേളയായ ഇന്ത്യന്‍ കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ‘എക്സ്പാറ്റ് സ്പോർട്ടീവിന്’ കീഴിൽ വിജയകരമായി നടത്തി വരുന്നുണ്ട്.
ഐ.സി.സിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകറില്നിന്ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്റ് എ.ആർ. അബ്ദുല്‍ ഗഫൂര്‍ അംഗീകാര പത്രം ഏറ്റുവാങ്ങി.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുല്‍ റഹ്മാന്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് എക്സിക്യൂട്ടിവ് അംഗങ്ങളായ എം.ടി. അസിം, ഷിബിലി യൂസഫ്, ഷബീര്‍, മുഹ്സിന് ഓമശ്ശേരി, ഷഫാ കണ്ണൂര്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.