ദോഹ: ഖത്തറിലെ പ്രവാസസമൂഹത്തിനിടയിലെ യുവ ഇന്ത്യൻ ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തി, ഇന്ത്യൻ മേൽവിലാസത്തിൽ ടീമിനെ ഒരുക്കാൻ ഇന്ത്യൻ സ്പോർട്സ് സെന്റർ ടാലന്റ് ഹണ്ട് നടത്തുന്നു. ഇന്ത്യൻ എംബസിയുടെ അനുബന്ധ കായിക സംഘടനായ ഐ.എസ്.സിയുടെ നേതൃത്വത്തിലാണ് പ്രവാസ സമൂഹത്തിനിടയിൽനിന്നുള്ള കാൽപന്ത് പ്രതിഭകളെ തേടുന്നത്. തിരഞ്ഞെടുക്കുന്ന യുവതാരങ്ങൾക്ക് സ്പോർട്സ് സെന്റർ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകും. ഖത്തറിലെ ഇന്ത്യൻ ടീമായി പന്തുതട്ടാൻ അവസരം നൽകുകയും ചെയ്യും. താൽപര്യമുള്ള ഫുട്ബാൾ പ്രതിഭകൾക്ക് https://forms.gle/CSNGPVTTaoC758Ah6 ലിങ്ക് വഴി ടാലന്റ് ഹണ്ടിന് രജിസ്റ്റർ ചെയ്യാം. ഡിസംബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 55605755.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.