ദോഹ: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന നരമേധത്തിനെതിരെ ഫലസ്തീന് ഐക്യദാർഡ്യവുമായി ആയിരങ്ങൾ ഖത്തറിൽ ഒത്തുകൂടി. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ് ബാനറുകളും ഫലസ്തീൻ കൊടികളുമേന്തി ഇമാം അബ്ദുൽ വഹാബ് പള്ളി (ഗ്രാൻഡ് മോസ്ക്) പരിസരത്ത് ശനിയാഴ്ച സംഗമിച്ചത്. വൈകുന്നേരം ഏഴിന് തുടങ്ങിയ ഐക്യദാർഡ്യ സംഗമം രാത്രി പത്തുമണി വരെ നീണ്ടു. നൂറുകണക്കിന് ഖത്തരികളും വിദേശികളും പങ്കെടുത്തു.
ഹമാസിൻെറ രാഷ്ട്രീയകാര്യ മേധാവി ഡോ. ഇസ്മായിൽ ഹനിയ്യയും ആഗോള മുസ്ലിം പണ്ഡിതസഭ ജനറൽസെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. 'നഹ്നു ഫലസ്തീൻ യാ ഹയ്യാ... യാ ഖത്തർ യാ ബയ്യാ...' (നമ്മുടെ ഫലസ്തീൻ അതിജീവിക്കെട്ട, ഖത്തർ എന്നും ഉയരങ്ങൾ താണ്ടട്ടെ) എന്ന മുദ്രാവാക്യം ജനങ്ങൾ ഉറക്കെചൊല്ലി.
ഫലസ്തീൻ അതിജയിക്കുമെന്നും അന്തിമവിജയം ഫലസ്തീന് ആയിരിക്കുമെന്നും ജനങ്ങൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. ഖത്തറിന് ഫലസ്തീനുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഖത്തർ ഭരണാധികാരികൾ ഫലസ്തീന് നൽകുന്ന പിന്തുണയും സഹായവും ഏറെ വലുതാണെന്നും ഡോ. ഇസ്മായിൽ ഹനിയ്യ പറഞ്ഞു. 'ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേയും ഫ്രാൻസ് ഫ്രഞ്ചുകാരുടേതുമെന്നതുപോലെ ഫലസ്തീൻ അറബികളുടേതാണ്' എന്ന് നിലപാട് കൈകൊണ്ടിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രവും ഇന്ത്യൻ പതാകയുമേന്തി മലയാളികളടക്കമുള്ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് സംഗത്തിൽ തടിച്ചുകൂടിയത്.
ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ ഫലസ്തീന് നൽകണമെന്നതാണ് ഖത്തറിൻെറ നിലപാട്.
ഫലസ്തീനിൽ ഇസ്രായേലിൻെറ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ് മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ശനിയാഴ്ച വൈകീട്ടോടെ ദോഹയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം, ശൈഖ് ജർറായിലെ അധിനിവേശം, അൽ അഖ്സ പള്ളിയിൽ വിശ്വാസികൾക്ക് നേരെയുള്ള കൈയേറ്റം തുടങ്ങിയ നിലവിലെ കാര്യങ്ങൾ ചർച്ചയായി.
അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്തീന് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇസ്രായേലിൻെറ ക്രൂരമായ ആക്രമണങ്ങൾ നിർത്താൻ അന്താരാഷ്ട്ര സമൂഹം എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഫലസ്തീനിലെ ജനങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ അറബ് സമൂഹത്തിൻെറ യോജിച്ച നീക്കം ഉണ്ടാകണമെന്ന് ഇസ്മായിൽ ഹനിയ്യ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.