ഇറാൻ പ്രസിഡന്റ് ​മസൂദ് പെസഷ്കിയാനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ലുസൈൽ പാലസിൽ കൂടിക്കാഴ്ച നടത്തുന്നു

ഇ​സ്രായേൽ ആ​ക്രമണം മേഖലയെ യുദ്ധഭീതിയിലാഴ്ത്തുന്നു -അമീർ

ദോഹ: ഗസ്സയിലും ലബനാനിലുമായി ഇസ്രായേൽ തുടരുന്ന ​ആ​ക്രമണങ്ങൾ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഖത്തർ സന്ദർശിക്കുന്ന ഇറാൻ പ്രസിഡന്റ് ​മസൂദ് പെസഷ്കിയാനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാനും ​മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ശക്തമായ ഭാഷയിൽ വ്യക്തമാക്കി.

ഗസ്സയിൽ ഇ​സ്രായേൽ ആക്രമണം ആരംഭിച്ച ആദ്യഘട്ടം മുതൽ യുദ്ധം ലബനാനിലേക്ക് വ്യാപിക്കുമെന്ന് ഖത്തർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനുമുള്ള മധ്യസ്ഥ ശ്രമം അവസാന ഘട്ടം വരെ ഖത്തർ തുടരും -അമീർ പറഞ്ഞു.

ഏ​ഷ്യ കോ​ഓ​പ​റേ​ഷ​ൻ ഡ​യ​ലോ​ഗ് (എ.​ഡി.​സി) ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെടുക്കാനായി ദോഹയിലെത്തിയ ഇറാൻ പ്രസിഡന്റ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈൽ പാലസിൽ കൂടിക്കാഴ്ച നടത്തി. മധ്യപൂർവേഷ്യയിലെ പുതിയ സംഘർഷ സാഹചര്യങ്ങൾക്കിടയിലാണ് ഇറാൻ പ്രസിഡന്റ് ദോഹയിലെത്തിയത്. ഒരു വർഷത്തിലേക്ക് നീളുന്ന ഇസ്രായേലി​ന്റെ ഗസ്സ ആ​ക്രമണവും ലബനാനിലേക്ക് വ്യാപിച്ച യുദ്ധവും ബുധനാഴ്ച രാത്രിയിൽ ഇസ്രായേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആ​ക്രമണവുമായി മേഖല യുദ്ധഭീതിയിൽ നിൽക്കെയാണ് പെസഷ്കിയാന്റെ ദോഹ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി ഇറാനും ഖത്തറും വിവിധ കരാറുകളിൽ ഒപ്പുവെക്കുമെന്ന് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ കരാറുകളിലാണ് ഒപ്പുവെക്കുന്നത്.

Tags:    
News Summary - Israel's aggression threatens war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.