യു.​എ​ൻ.​ഏ​ജ​ൻ​സി​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ നീ​ക്കം; അ​പ​ല​പി​ച്ച് ഖ​ത്ത​ർ

ദോ​ഹ: അ​ധി​നി​വേ​ശ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വി​തം ദു​സ്സ​ഹ​മാ​യ ഫ​ല​സ്തീ​​നി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഏ​ജ​ൻ​സി​യാ​യ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ഭീ​ക​ര​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ഇ​സ്രാ​യേ​ൽ ശ്ര​മ​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. ഏ​ജ​ൻ​സി​യു​ടെ ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ഇ​ല്ലാ​താ​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റ്റ​ക​ര​മാ​ക്കി മാ​റ്റു​ക​യും ചെ​യ്തു​കൊ​ണ്ട് മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തെ ന​ശി​പ്പി​ക്കാ​നാ​ണ് ഇ​സ്രാ​യേ​ലി​ന്റെ ശ്ര​മം.

യു​ദ്ധ മു​ഖ​ത്ത് ഒ​രു​പി​ടി മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി, ഗ​സ്സ​ക്കാ​രു​ടെ ജീ​വ​ൻ പി​ടി​ച്ചു നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഏ​ജ​ൻ​സി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് -ഖ​ത്ത​ർ വി​ദേ​ശ​ക​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഗ​സ്സ​യി​ലെ ദ​ശ​ല​ക്ഷം മ​നു​ഷ്യ​ർ​ക്കും, വെ​സ്റ്റ്ബാ​ങ്ക്, ജോ​ർ​ഡ​ൻ, സി​റി​യ, ലെ​ബ​നാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​ജ​ൻ​സി​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ ശ്ര​മ​ത്തി​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ‘ഭീ​ക​ര സം​ഘ​ട​ന’​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​മാ​ണ് ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള പ്രാ​ഥ​മി​ക പ്ര​മേ​യം ഇ​സ്രാ​യേ​ൽ പാ​ർ​ല​മെൻറ് ക​ഴി​ഞ്ഞ​ദി​വ​സം പാ​സാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Israel's move against UN agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.