ദോഹ: കുറഞ്ഞ നേരത്തേക്കാണെങ്കിലും എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് ഗതാഗത വകുപ്പ്. എന്തുകാരണത്താലായാലും അൽപനേരത്തേക്കു പോലും എൻജിൻ നിർത്താതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്. അത് ഗതാഗതനിയമത്തിെൻറ ലംഘനമാണ്. ഇങ്ങനെ ചെയ്യുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കണം. പൊതുസുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഗതാഗത വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.