ദോഹ: ശനിയാഴ്ച മുതൽ പകൽ ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നും എന്നാൽ പിന്നീട് രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസുമായിരിക്കും.
തെക്കു കിഴക്കൻ ദിശയിൽനിന്നും തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് 5-15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കും. 18 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കാനിടയുണ്ട്. കടലിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിലായിരിക്കും കാറ്റടിക്കുക. ഇന്ന് തെക്കു കിഴക്കൻ ദിശയിൽ 20 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ട്. കാഴ്ച പരിധി 4-9 കിലോമീറ്ററായിരിക്കും. ചിലയിടങ്ങളിൽ മൂന്ന് കിലോമീറ്ററോ അതിന് താഴെയോ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.