ദോഹ: ജെറ്റ് സ്കീ ജംപ് മത്സരത്തിന്റെ പ്രഥമ പതിപ്പിന് പഴയ ദോഹ തുറമുഖം വേദിയാകും. വെള്ളി, ശനി ദിവസങ്ങളിലായി വൈകീട്ട് മൂന്നു മുതൽ ആറ് വരെയാണ് മത്സരങ്ങൾ നടക്കുക. മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ദോഹ തുറമുഖത്തിന്റെ കടൽതീരത്തുള്ള തുറമുഖ തടാകത്തിലാണ് മത്സരം.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കണ്ടെയ്നർ യാർഡിൽ രാവിലെ 10 മുതൽ 4 വരെ നടക്കും. വ്യാഴാഴ്ച രജിസ്ട്രേഷൻ അവസാനിക്കും. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റിയുമായി സഹകരിച്ച് ഉയർന്ന സുരക്ഷ ക്രമീകരണങ്ങളാണ് മത്സരങ്ങളിൽ നടപ്പാക്കുകയെന്ന് പഴയ ദോഹ തുറമുഖം അറിയിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഹെൽമറ്റടക്കമുള്ള സുരക്ഷ ക്രമീകരണങ്ങളും ഉപകരണങ്ങളും ധരിച്ചിരിക്കണം. വരും കാലയളവിൽ പഴയ ദോഹ തുറമുഖം വേദിയാകുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് പ്രഥമ ജെറ്റ് സ്കീ ജംപ് മത്സരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.