ദോഹ: ഊർജക്ഷമത ഉറപ്പുവരുത്താൻ സ്മാർട്ട് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ). ജപ്പാൻ കമ്പനിയായ മരുബെനിയുമായി സഹകരിച്ച് കഹ്റമക്ക് കീഴിലെ തർശീദ് (നാഷനൽ േപ്രാഗ്രാം ഫോർ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി) ആണ് പുതിയ സ്മാർട്ട് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ഗാർഹിക മേഖലയിലെ ഉൗർജ ഉപഭോഗം അഞ്ച് ശതമാനം വരെ കുറക്കുന്നതിനുള്ള തർശീദ് ശ്രമങ്ങൾക്ക് പുതിയ സംരംഭം ഏറെ സഹായകമാകുമെന്ന് കഹ്റമ അറിയിച്ചു. ഉപഭോക്താക്കളുടെ ഗാർഹിക ഊർജ ഉപയോഗത്തിെൻറ സ്വഭാവം നിർണയിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കഹ്റമയും മരുബെനിയും ഈ വർഷം ഏപ്രിലിൽ ഒപ്പുവെച്ച ധാരണപത്രത്തിെൻറ ഭാഗമായാണ് പുതിയ സ്മാർട്ട് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. ഗാർഹിക ഊർജ ഉപയോഗം അളക്കുന്നതിനുള്ള നിരവധി ഇൻററാക്ടിവ് ഇലക്േട്രാണിക് കൺേട്രാൾ പാനലുകൾ ഉൾപ്പെടുന്നതാണ് സ്മാർട്ട് പ്ലാറ്റ്ഫോം.
താമസക്കാരുടെ എണ്ണവും വിധവും മറ്റു ഘടകങ്ങളും അനുസരിച്ച് ഓരോ വീടുകൾക്കും ഒരു സാധാരണ ഉപഭോഗ പദ്ധതി വികസിപ്പിക്കാൻ ഈ ആപ്ലിക്കേഷൻ ഏറെ സഹായകമാകും. വൈദ്യുതിയും ജലവും ഉപയോഗിച്ചുള്ള ഉപകരണങ്ങളുടെ എണ്ണം വ്യക്തമാക്കി ഉപഭോക്താക്കൾക്കുള്ള പ്രത്യേക ചോദ്യാവലിയും ഇതിലുണ്ട്. കൂടാതെ ഓരോ ഉപഭോക്താവിനും വൈദ്യുതി, ജല ഉപഭോഗത്തിലെ ടാർഗറ്റ് ചെയ്ത കുറവ് കൈവരിക്കുന്നതിനുള്ള കൃത്യമായ ഉപഭോഗ രീതി അനുസരിച്ച സ്മാർട്ട് പ്ലാനും ഇത് നൽകും.
തർശീദിെൻറ സുസ്ഥിര ലക്ഷ്യങ്ങൾക്കനുസൃതമായും ദോഷകരമായ കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിനും ഊർജ േസ്രാതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഉപഭോക്താക്കൾക്ക് അവരുടെ ഉപയോഗം അറിയുന്നതിനും താരമത്യം ചെയ്യാനും ഉൗർജക്ഷമതക്കുവേണ്ടി പ്രവർത്തിക്കാനും പ്രതിമാസ ബിൽ ലാഭിക്കാനും പദ്ധതി കൂടുതൽ പ്രയോജനപ്പെടും. യൂസർനെയിം ഭാഗത്ത് ഉപഭോക്താവിെൻറ ഇലക്ട്രിസിറ്റി നമ്പർ ഉപയോഗിച്ചാണ് പ്രവേശനം. പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട വിവരങ്ങളും യൂസർഗൈഡും ലിങ്കിലുണ്ട്. ആദ്യഘട്ടത്തിൽ ഇംഗ്ലീഷിൽ മാത്രമാണ് ആപ്ലിക്കേഷൻ ലഭ്യമാവുകയെന്നും അറബി പതിപ്പ് ഉടൻ ലഭ്യമാകുമെന്നും കഹ്റമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.