കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കണ്ണൂർ സ്വദേശിയായ ഖത്തർ പ്രവാസി ദോഹയിൽ നിര്യാതനായി. പെരിങ്ങത്തൂർ ഒലിപ്പിൽ ജുമുഅത്ത് പള്ളിക്ക് സമീപം ആശാരിന്‍റവിട ഹാരിസ് (41) ആണ്​ മരിച്ചത്​. വർഷങ്ങളായി ഖത്തറിലാണ്.

നാട്ടിൽ നിന്ന്​ ഈയടുത്ത്​ തിരിച്ചെത്തിയ ശേഷം മുഖൈനിസിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ്​ കാരണം. പിതാവ് പരേതനായ ഉസ്മാൻ. മാതാവ്​: അലീമ. ഭാര്യ: റഫ്സീന. മക്കൾ: സെൻഹ ഫാത്തിമ, ആയിഷത്തുൽ ഹിന, ഹിദ മെഹഖ്.

സഹോദരങ്ങൾ: ബഷീർ (ആന്ധ്ര), റസിയ, നസീറ, നജ്മ. കെ.എം.സി.സി മയ്യിത്ത്​ പരിപാലനകമ്മിറ്റിയാണ്​ നടപടികൾക്ക്​ നേതൃത്വം നൽകുന്നത്​. മൃതദേഹം നാട്ടിലേക്ക്​ ​െകാണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT