ദോഹ: കേരള എന്റര്‍പ്രണേഴ്സ് ക്ലബ് (കെ.ഇ.സി) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും കെ.ഇ.സി അനുസ്മരിച്ചു.
ബഹുസ്വരതയുടെയും വിദേശ നയങ്ങളുടെയും പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അഭിമാനകരമായ മേല്‍വിലാസമാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങളുമായി വിശേഷിച്ച് ഖത്തറുമായി പതിറ്റാണ്ടുകളുടെ സൗഹൃദം വാണിജ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണെന്നും കെ.ഇ.സി അഭിപ്രായപ്പെട്ടു.
രക്ഷാധികാരി എ.സി. മുനീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷരീഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ മജീദ് അലി, സെക്രട്ടറി ഹാനി മങ്ങാട്ട്, ലോക കേരള സഭ അംഗവും എക്സിക്യൂട്ടിവ് മെംബറുമായ ഷൈനി കബീര്‍, അബ്ദു റസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍, ടി.എം. കബീര്‍ നിംഷീദ് കക്കൂപറമ്പത്ത്, റബീഹ് സമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.