കീ​ഴ​രി​യൂ​ർ കു​ടും​ബ സം​ഗ​മ​ത്തി​ൽ സി​വി​ൽ സ​ർ​വി​സ് ജേ​താ​വ് ശാ​രി​ക​യു​ടെ പി​താ​വ്

എ.​കെ. ശ​ശി​യെ പൊ​ന്നാ​ട​യ​ണി​യി​ക്കു​ന്നു

കീഴരിയൂർ കൂട്ടായ്മ കുടുംബസംഗമം; കൈൻഡ് ഖത്തർ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോ​ഹ: ഖ​ത്ത​ർ കീ​ഴ​രി​യൂ​ർ കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും കൈ​ൻ​ഡ്‌ ഖ​ത്ത​ർ ജ​ന​റ​ൽ ബോ​ഡി​യും ന്യൂ ​സ​ലാ​ത്ത​യി​ലെ മോ​ഡേ​ൺ ആ​ർ​ട്സ് സെ​ന്റ​റി​ൽ ന​ട​ന്നു. കൈ​ൻ​ഡ്‌ ഖ​ത്ത​ർ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ്‌ വി.​കെ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ല്ലാ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കീ​ഴ​രി​യൂ​രി​ലെ പ്ര​ഥ​മ സി​വി​ൽ സ​ർ​വി​സ്‌ ജേ​താ​വാ​യ ശാ​രി​ക​യു​ടെ പി​താ​വ്‌ ഖ​ത്ത​ർ പ്ര​വാ​സി എ.​കെ. ശ​ശി​യെ പൊ​ന്നാ​ട​യ​ണി​ച്ചു.

വെ​ൽ​കെ​യ​ർ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും നി​യാ​ർ​ക് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നു​മാ​യ അ​ഷ​റ​ഫ്‌‌ കെ.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​സാ​ർ ചെ​റു​വ​ത്ത്‌ ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. സ​മീ​ർ മാ​ന​സ്‌ ന​ന്ദി പ​റ​ഞ്ഞു .

കൈ​ൻ​ഡ്‌ ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ര​ഘു എ​ൻ.​സി (പ്ര​സി​ഡ​ന്റ്‌), മു​ജീ​ബ്‌ ശാ​ന്തി ( ജ​ന. സെ​ക്ര​ട്ട​റി), സ​ലീം സി.​പി, മു​ജീ​ബ്‌ ക​ല്ലാ​രി, റ​ഫീ​ഖ്‌ കൊ​ള​പ്പേ​രി (വൈ​സ്‌ പ്ര​സി.​മാ​ർ), റ​ഷീ​ദ്‌ മു​തു​വ​ന, ജ​ബ്ബാ​ർ ത​റൊ​ൽ (സെ​ക്ര.​മാ​ർ), നി​സാ​ർ ച​ങ്ങ​രോ​ത്ത്‌ , ഹ​നീ​ഫ ടി.​പി (ട്ര​ഷ.​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ല്ലാ​സ്‌, സ​മീ​ർ മാ​ന​സ്‌ , യൂ​സ​ഫ്‌ വി.​കെ , ബ​ഷീ​ർ കൊ​ള​പ്പേ​രി , മു​ഹ​മ്മ​ദ്‌ കെ.​ടി.​കെ, അ​ബ്ദു​ൽ സ​ലാം സി.​വി എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു. കെ.​ടി.​കെ. മു​ഹ​മ്മ​ദ്‌, ബ​ഷീ​ർ കൊ​ള​പ്പേ​രി, ഷ​ഫീ​ഖ്‌ പൊ​യി​ൽ, നി​സാ​ർ ക​രി​ങ്ങാ​റ്റി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Keezhriyur Community Family Meeting;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.