ദോഹ: കെ.എം.സി.സി ഖത്തർ പാലക്കാട് ജില്ല റമദാൻ കാമ്പയിൻ ‘ഇഹ്തിസാബിന്റെ ഭാഗമായി ‘റമളാനുന നിശാക്യാമ്പ്’ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു. ‘ആത്മീയം -ആരോഗ്യം വിമോചനം’ എന്ന വിഷയത്തിൽ നാസർ നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ‘മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്’ മഷ്ഹൂദ് തങ്ങൾ, ഷഫീർ വാടാനപ്പള്ളി, സലീം കറുകത്താണി, ആസിഫ് അലി കൊച്ചനൂർ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. റമദാൻ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ടീം പട്ടാമ്പിയും മൂന്നാം സ്ഥാനം ടീം ഒറ്റപ്പാലവും കരസ്ഥമാക്കി. ക്വിസിന് അമീൻ ഹുദവി നേതൃത്വം നൽകി. ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളെ അനുസ്മരിച്ച് സംസ്ഥാന സെക്രട്ടറി വി.ടി.എം. സാദിഖ് സംസാരിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ്, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ, ഉപദേശക സമിതിയംഗം കെ.വി. മുഹമ്മദ്, സംസ്ഥാന ഭാരവാഹികളായ അഷ്റഫ് ആറളം , ഷമീർ മുഹമ്മദ് , താഹിർ താഹ വ്യത്യസ്ത സെഷനുകളിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജില്ല പ്രസിഡന്റ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുൽ മുനീർ സ്വാഗതവും മഖ്ബൂൽ തച്ചോത്ത് നന്ദിയും പറഞ്ഞു. അഷ്റഫ് പുളിക്കൽ, ഷാജഹാൻ കെ, മൊയ്തീൻ കുട്ടി, നസീർ പിഎസ് , കൾചറൽ വിങ് ചെയർമാൻ ഷറഫു പരുതൂർ, കൺവീനർ ഹക്കീം പാങ്കുഴി, മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.