ദോഹ: ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മാനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി (58) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഖത്തറിൽ ഇന്‍റീരിയർ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. ജോലി ആവശ്യാർത്ഥം ഞായറാഴ്ച രാവിലെ പുറത്തുപോയി താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
അരീദയാണ് ഭാര്യ. മക്കൾ: റസീന, സൈനുൽ ആബിദ് (അറഫാത്ത്), അഫ്നാസ്, സനുൻ.
ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. അനുബന്ധ പ്രവർത്തനങ്ങൾക്കായി കെ.എം.സി.സി ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.