നാട്ടിൽ നിന്ന് വിദേശത്തേക്കും തിരിച്ചു യാത്ര ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച നിർദേശങ്ങൾ. വിലപിടിപ്പുള്ള വസ്തുക്കൾ രാജ്യത്തിന് പുറത്തേക്കും തിരിച്ചും കൊണ്ടു പോകുന്നതിൽ ഒരുപാട് നിർദേശങ്ങളുണ്ട്. എന്നാൽ, ആവശ്യത്തിനോ, ഉപയോഗത്തിനോ ഉള്ള വിലപിടിപ്പുള്ള വസ്തുക്കൾ കസ്റ്റംസിന്റെ ചോദ്യങ്ങളൊന്നുമില്ലാതെ കൊണ്ടുപോകാനും വരാനുമുള്ള വഴികളുമുണ്ട്. അവയിൽ ഒന്നാണ് ‘എക്സ്പോർട്ട് സർട്ടിഫിക്കറ്റ്. കസ്റ്റംസിൽ നിന്നും ലഭിക്കുന്ന എക്സ്പോർട്ട് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാൽ വിലപിടിപ്പുള്ള വസ്തുക്കൾ നാട്ടിൽ നിന്നും വിദേശത്തേക്ക് കസ്റ്റംസ് ഡ്യൂട്ടിയോ അത് സംബന്ധമായ വിശദീകരണങ്ങളോ ആവശ്യമില്ലാതെ കൊണ്ടു വരാനും തിരികെ കൊണ്ടുപോകാനും കഴിയും.
സ്വർണം, വെള്ളി, ഡയമണ്ട്, കാമറകൾ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ, കാം കോഡർ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം ഇങ്ങനെ കൊണ്ട് വന്ന് നാട്ടിലേക്ക് റീ ഇമ്പോർട്ട് ചെയ്യാവുന്നതാണ്. ഓരോ എയർപോർട്ടിലും ഇമിഗ്രേഷൻ കഴിഞ്ഞ് ഡിപ്പാർച്ചർ ഹാളുകളിൽ ഈ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള കസ്റ്റംസ് സംവിധാനം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.