ദോഹ: തുർക്കിയിലെയും ഗ്രീസിലെയും കാട്ടുതീ അണക്കാനുള്ള രാജ്യാന്തര രക്ഷ ദൗത്യത്തിൽ പങ്കാളികളായ ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്വിയ' തിരിച്ചെത്തി.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ അടിയന്തര നിര്‍ദേശത്തെ തുടർന്നാണ് രണ്ടു വിഭാഗങ്ങളിലായി വൻ സന്നാഹങ്ങളോടെ ലഖ്വിയയുടെ അഗ്നിശമന സേനാ വിഭാഗം പോയത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംഘം ഞായറാഴ്ച ദോഹയിലെത്തി. തുര്‍ക്കി, ഗ്രീസ് എന്നിവടങ്ങളില്‍ പടര്‍ന്ന് പിടിച്ച കാട്ടു തീ അണക്കാനാണ് ഖത്തറിന്റെ ലഖ്വിയ സേന രണ്ടാഴ്ച മുമ്പ് ദോഹയില്‍നിന്ന് പുറപ്പെട്ടത്.
അത്യാധുനിക അഗ്നിരക്ഷാ ഉപകരണങ്ങൾ, കൂറ്റൻ ടാങ്കർ തുടങ്ങിയവയുമായാണ് അമിരി എയർഫോഴ്സ് വിമാനത്തിൽ ഇരു രാജ്യങ്ങളിലേക്കുമായി പറന്നത്. ദുരന്ത മുഖത്തെ ഖത്തറിന്റെ സേവനത്തിന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഗ്രീക്ക് പ്രധാനമന്ത്രി റിയകോസ് മിറ്റ്സോറാകിസും നന്ദി പറഞ്ഞു.ഇരു രാഷ്ട്രങ്ങളുടെയും തലവന്മാര്‍ ഖത്തര്‍ അമീറിനെ ടെലിഫോണില്‍ വിളിച്ചാണ് നന്ദി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.