ദോഹ: ഹ്രസ്വ സന്ദർശനത്തിനെത്തിയ മഹിള കോൺഗ്രസ് മുൻ പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണക്ക് വിമൻ ഇന്ത്യ ഖത്തറും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് സ്വീകരണം നൽകി. നിയമവും സാമൂഹിക നീതിയും സമാന്തരമായി മുന്നോട്ട് പോയാൽ മാത്രമേ രാജ്യത്ത് നീതി നടപ്പാക്കപ്പെടുകയുള്ളുവെന്നും വർധിച്ചുവരുന്ന സ്ത്രീ പീഡനം, സ്ത്രീധന മരണം എന്നിവക്ക് അറുതി വരുത്താൻ കുടുംബങ്ങളിൽ നിന്നുതന്നെ ബോധവത്കരണം അത്യാവശ്യമെന്നും അവർ അഭിപ്രായപ്പെട്ടു.
വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം. അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ത്വയ്യിബ അർഷദ് പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തറിനെ പരിചയപ്പെടുത്തി. സി.ഐ.സി വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ കിഴിശ്ശേരി തുടങ്ങിയവർ സംസാരിച്ചു. വിമൻ ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.