അ​ബു സി​ദ്ര മാളിലെ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ​ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ശൈ​ഖ്​ ജാ​സിം മു​ഹ​മ്മ​ദ്​ ആ​ൽ​ഥാ​നി, ശൈ​ഖ്​ ഹ​സ്സ​ൻ ബി​ൻ ഖാ​ലി​ദ്​ ആ​ൽ​ഥാ​നി, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ, ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​ത്താ​ഫ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​തി​വി​ശാ​ല ഷോ​പ്പി​ങ്​ അ​നു​ഭ​വ​വു​മാ​യി ലു​ലു അ​ബു സി​ദ്ര മാ​ൾ

​ദോ​ഹ: ഖ​ത്ത​റി​ലെ ഷോ​പ്പി​ങ്​ ലോ​ക​ത്തി​ന്​ പു​തു അ​നു​ഭ​വം പ​ക​ർ​ന്ന്​​ പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ അ​ബു സി​ദ്ര​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഖ​ത്ത​റി​ൽ ലു​ലു ഗ്രൂ​പ്പി​െൻറ 15ാമ​ത്​ ഹൈ​പ​ർ മാ​ർ​ക്ക​റ്റാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. 24,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​ശാ​ല​ത​യി​ൽ, എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച്​ ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ച്ചാ​ണ്​ അ​ബു സി​ദ്ര മാ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ഷോ​പ്പി​ങ്​ സം​വി​ധാ​ന​ങ്ങ​ളെ അ​ടി​മു​ടി മാ​റ്റി​യെ​ഴു​തി അ​തി​നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ശൈ​ഖ്​ ജാ​സിം മു​ഹ​മ്മ​ദ്​ ആ​ൽ​ഥാ​നി, ശൈ​ഖ്​ ഹ​സ്സ​ൻ ബി​ൻ ഖാ​ലി​ദ്​ ആ​ൽ​ഥാ​നി, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ, ഹു​സൈ​ൻ ഇ​ബ്രാ​ഹീം അ​ൽ​ഫ​ർ​ദാ​ൻ, ഫ​ർ​ദാ​ൻ ഫ​ഹ​ദ്​ അ​ൽ​ഫ​ർ​ദാ​ൻ, ഫാ​തി​ൽ ഇ​ബ്രാ​ഹീം, കെ. ​അ​ബു​രി​ഷ്, ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ സി.​ഇ.​ഒ ജോ​സ​ഫ്​ എ​ബ്ര​ഹാം, ദോ​ഹ ബാ​ങ്ക്​ സി.​ഇ.​ഒ ഡോ. ​സീ​താ​രാ​മ​ൻ, ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​ത്താ​ഫ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ​ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 'ലു​ലു ഗ്രൂ​പ്പി​െൻറ 215ാമ​ത്തെ ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ഖ​ത്ത​റി​ൽ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ലോ​ക​ത്തെ​ത​ന്നെ അ​തി​വി​ശാ​ല​വും വി​പു​ല​വു​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കാ​ൻ ലു​ലു ഗ്രൂ​പ്പി​ന്​ അ​വ​സ​ര​മൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഖ​ത്ത​റി​ലെ 15ാമ​ത്തെ ലു​ലു ഔ​ട്​​ലെ​റ്റാ​ണ്​ അ​ബു സി​ദ്ര ഹൈ​പ​ർ മാ​ർ​ക്ക​റ്റ്. ഖ​ത്ത​റി​ലെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​െൻറ വി​ശാ​ല​മാ​യ കാ​ഴ്​​ച​പ്പാ​ടാ​ണ്​ ഞ​ങ്ങ​ളു​ടെ ആ​ത്​​മ​വി​ശ്വാ​സം' -ഉ​ദ്​​ഘാ​ട​ന​ത്തി​നു​ശേ​ഷം ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ കെ​ടു​തി​ക​ൾ അ​തി​ജീ​വി​ച്ച്​ വ്യാ​പാ​ര​മേ​ഖ​ല വീ​ണ്ടെ​ടു​ക്ക​ലി​െൻറ പാ​ത​യി​ലാ​ണി​പ്പോ​ൾ. ലോ​ക​ക​പ്പി​നെ​യും 2030 ഏ​ഷ്യ​ൻ ഗെ​യിം​സി​നെ​യും വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഖ​ത്ത​ർ ഈ ​തി​രി​ച്ചു​വ​ര​വി​ൽ എ​ല്ലാ​വ​ർ​ക്കും ആ​ത്​​മ​വി​ശ്വാ​സം പ​ക​രു​ന്ന​തു​മാ​ണ്​' -​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റു​കി​ട വി​ൽ​പ​ന​യി​ലെ അ​തി​നൂ​ത​ന​ത്വ​വും പു​തു​മ​യു​മു​ള്ള ചെ​യ​ർ​മാ​െൻറ ദീ​ർ​ഘ​വീ​ക്ഷ​ണ​വും കാ​ഴ്​​ച​പ്പാ​ടു​മാ​ണ്​ അ​ബൂ സി​ദ്ര​മാ​ളി​ല​ൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​ത്താ​ഫ്​ പ​റ​ഞ്ഞു. വ​രി​നി​ൽ​ക്കാ​തെ​ത​ന്നെ ഷോ​പ്പി​ങ്​ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങാ​നു​ള്ള സാ​​ങ്കേ​തി​ക സം​വി​ധാ​നം, സീ​റോ വേ​സ്​​റ്റ്​ റീ ​ഫി​ൽ സ്​​റ്റേ​ഷ​ൻ, ലു​ലു കു​ക്കി​ങ്​ സ്​​കൂ​ൾ, 2000 പാ​ർ​ക്കി​ങ്​ സ്​​പേ​സ്​ തു​ട​ങ്ങി നി​ര​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ്​ വി​ശാ​ല​മാ​യ മാ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Lulu Abu Sidra Mall is a great shopping experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.